കോയാപ്പള്ളി ജാമിയ സയ്യിദ് ബുഖാരി സനദ് ദാന സമ്മേളനത്തിന് പ്രൗഡ സമാപ്തി

കോയാപ്പള്ളി ജാമിയ സയ്യിദ് ബുഖാരി സനദ് ദാന സമ്മേളനത്തിന് പ്രൗഡ സമാപ്തി

അജാനൂർ:ഖുർആൻ വൈജ്ഞാനിക പ്രബോധന മേഖലയിൽ കർമ്മോത്സകരായ 11 ഹാഫിളിങ്ങളെ സമർപ്പിച്ച്   അതിഞ്ഞാൽ കോയാപള്ളി  ജാമിയ സയ്യിദ് ബുഖാരി ഹിഫ്ള് കോളേജ് സനദ് ദാന സ
മ്മേളനത്തിന് ഉജ്വല പരിസമാപ്തി. ഹാഫിളുകൾ എന്നും സമൂഹത്തിന്റെ മുൻനിരയിൽ നിൽക്കേണ്ടവരാണെന്നും, സമൂഹം  അവർക്ക്  അറിയിക്കുന്ന ബഹുമാനം നൽകണമെന്നും, സാംസ്കാരിക ബോധമുള്ള ഒരു സമൂഹത്തെ കെട്ടിപ്പടുക്കാൻ ഹാഫിളുകൾക്ക്  സാധിക്കുമെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് അതിഞ്ഞാൽ ജുമാമസ്ജിദ്  ഖത്തീബ് ടി ടി അബ്ദുൽ ഖാദർ അസ്ഹരി പറഞ്ഞു. ജാമിയ സയ്യിദ് ബുഖാരിയിലെ  ഖുർആനിക വിപ്ലവത്തിന് സാക്ഷികളാകാൻ നൂറുകണക്കിനാളുകളാണ് സയ്യിദ് അഹമ്മദ് ജലാലുദ്ദീൻ ബുഖാരി നഗറിൽ എത്തിയത്. കോയാപ്പള്ളി ജനറൽ സെക്രട്ടറി അഹമ്മദ് അഷറഫ് ഹന്ന അധ്യക്ഷത വഹിച്ചു  കാസർകോട് എംപി ശ്രീ രാജമോഹൻ ഉണ്ണിത്താൻ മുഖ്യാതിഥിയായി. സയ്യിദ് സഫുവാൻ തങ്ങൾ ഏഴുമലയിൽ നിന്നും കുട്ടികൾ ബിരുദം ഏറ്റുവാങ്ങി. സനദ് സ്വീകരിക്കുന്ന ഹാഫിളങ്ങൾക്കുള്ള വസ്ത്ര വിതരണം ബഷീർ അജുവ  നിർവഹിച്ചു. 'കോയപ്പള്ളി ഇമാം അബ്ദുൽ കരീം മുസ്ലിയാർ സനദ് പ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ സവാദ് ബാഖവി സനദ് സന്ദേശം വായിച്ചു. അബ്ദുൽ ലത്തീഫ്  സഖാഫി കാന്തപുരം കൂട്ടുപ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ചടങ്ങിൽ  പലസ്തീൻ ജനതക്കുള്ള  ഐക്യദാർഢ്യ സദസ്സ് നടത്തി.


തുടർന്ന് ബുർദ മജിലിസ്, ദഫ് പ്രദർശനം, കുട്ടികളുടെ കലാപരിപാടി എന്നിവ അരങ്ങേറി. സി ഇബ്രാഹിം ഹാജി, തെരുവത്ത് മൂസ ഹാജി, കെ കെ അബ്ദുല്ല ഹാജി,പാലക്കി മുഹമ്മദ് കുഞ്ഞി ഹാജി, മാട്ടുമ്മൽ ഹസ്സ ൻ ഹാജി, പി എം ഹസ്സൻ ഹാജി, പി ബി ഷുക്കൂർ ഹാജി, എം ഹമീദ് ഹാജി, മുല്ലക്കോയ തങ്ങൾ മാണിക്കോത്ത്, ടി മുഹമ്മദ് അസ്ലം, ലീഗ് മൊയ്തു,പി എം ഫാറൂഖ്  ഹാജി, ഷബീർ ഹസ്സൻ , പി എം ഷുക്കൂർ, ബി കുഞ്ഞഹമ്മദ് എന്നിവർ സംസാരിച്ചു. ആഷിഖ് ഹന്ന സ്വാഗതവും തസ്ലീം ബ ടക്കൻ നന്ദിയും പറഞ്ഞു.

 തിങ്കളാഴ്ച സുബഹി നമസ്കാരത്തിന് ശേഷം ഇർഷാദ് അസ്ഹരിയുടെ   നടന്ന മൗലിദ് പാരായണവും അന്നദാനത്തോടും കൂടെ  പരിപാടി സമാപിച്ചു.

Post a Comment

0 Comments