അജാനൂർ പി. ടി. എച്ച് വളണ്ടിയർ മീറ്റും സ്നേഹ സംഗമവും നടത്തി

അജാനൂർ പി. ടി. എച്ച് വളണ്ടിയർ മീറ്റും സ്നേഹ സംഗമവും നടത്തി



കാഞ്ഞങ്ങാട് : കിടപ്പിലായ രോഗികളെ പരിചരിക്കുന്ന സാന്ത്വനം നൽകുന്ന അജാനൂർ പൂക്കോയ തങ്ങൾ ഹോസ്പിസ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ "വളണ്ടിയർ മീറ്റും സ്നേഹ സംഗമവും" കോയാപ്പള്ളി അൽ മജ്‌ലിസ് ഓഡിറ്റോ റിയത്തിൽ ചെയർമാൻ കെ. കെ. അബ്ദുള്ള ഹാജിയുടെ അധ്യക്ഷതയിൽ യു.എ.ഇ ചാപ്റ്റർ ട്രഷറർ ശംസുദ്ധീൻ കാല്ലൂരാവി ഉദ്ഘാടനം ചെയ്തു.പി ടി എച്ച് കേരള ചീഫ് ഫങ്ങ്ഷണൽ ഓഫീസർ ഡോക്ടർ എം. എ അമീറലി ക്ലാസിന് നേതൃത്വം നൽകി. ജില്ലാ കോ ഓഡിനേറ്റർ ജലീൽ കോയക്കുള്ള സ്നേഹദരം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് മുബാറക്ക് ഹസൈനാർ ഹാജി കൈമാറി.ജനറൽ കൺവീനർ കുൽബുദീൻ പാലായി സ്വാഗതം പറഞ്ഞു. രണ്ട് വർഷത്തിലധികമായി പഞ്ചായത്തുകളിലെ നൂറുക്കണക്കിന് കിടപ്പു രോഗികളെ ജാതി, മത, രാഷ്ട്രീയ വ്യത്യാസങ്ങൾ ഇല്ലാതെ അവരുടെ സ്വന്തം വീടുകളിൽ ചെന്ന് പരിചരിക്കുന്നതിലൂടെ മാതൃകാപരമായ പ്രവർത്തനമാണ് അജാനൂർ പി. ടി. എച്ച് നടത്തികൊണ്ടിരിക്കുന്നത്.ഡോക്ടറുടെ സേവനവും പാലിയേറ്റിവ് നഴ്സുമാരും പാലിയേറ്റിവ് പരിചരണത്തിൽ വിദഗ്ധ പരിശീലനം നേടിയ സേവന സന്നദ്ധരായ അമ്പതിലധികം വളണ്ടിയർമാരും ഉൾപെട്ട വിപുലമായ ടീമാണ് ഹോം കെയർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നത്. രോഗികളെ അത്യാവശ്യ ഘട്ടങ്ങളിൽ ഹോസ്പിറ്റലിൽ എത്തിക്കാൻ പി. ടി. എച്ചിന്റെ വാഹന സൗകര്യവും സഹായവും നൽകി വരുന്നു.

ജില്ലാ വൈസ് പ്രസിഡന്റ് വൺഫോർ അബ്ദുൽ റഹിമാൻ, മണ്ഡലം പ്രസിഡന്റ് ബഷീർ വെള്ളിക്കോത്ത്, സി.മുഹമ്മദ് കുഞ്ഞി, എ. പി. ഉമർ, എ. ഹമീദ് ഹാജി, എം.പി ജാഫർ, മുഹമ്മദ് കുഞ്ഞി ബദരിയ നഗർ, ഷംസുദ്ദീൻ ആവിയിൽ, ബഷീർ ചിത്താരി, കെ. എം. മുഹമ്മദ്‌ കുഞ്ഞി, മുഹമ്മദ്‌ കുഞ്ഞി കപ്പണക്കാൽ, ഖാലിദ് അറബിക്കാടത്ത്, ശംസുദ്ധീൻ മാട്ടുമ്മൽ, സി. എച്ച്. ഹംസ, ശംസുദ്ധീൻ കൊളവയൽ, ചോണായി മുഹമ്മദ് കുഞ്ഞി, കരീം ഇസ്ലാം,.കെ. കെ. സുബൈർ,  ഉസ്മാൻ ഖലീജ്,ഷംസീർ പാലായി, യൂസഫ് ഹാജി അരയിൽ, ഇബ്രാഹിം ഖത്തർ,കുഞ്ഞബ്ദുല്ല ഹാജി പാലായി, മൻസൂർ ഷാർജ,  എം.എം ഹാരിസ്,  ശിഹാബ് പാലാട്ട്,  മുഹമ്മദ് കുഞ്ഞി പി കെ,  ഉമ്മർ പാണത്തൂർ, അഷറഫ് വി പി, അഹമ്മദ് വൺ ഫോർ, ഹനീഫ ചിത്താരി,നൗഷാദ് പി. എം,മാണിക്കൊത്ത് അബൂബക്കർ,സി.കെ. ഇർഷാദ്, റമീസ് മട്ടൻ,ആസിഫ് ബദർ നഗർ,സലാം ഉമ്പായി  സലാല,ശിഹാബ് പാലായി,ഹമീദ് മുക്കൂട്, ഖാലിദ് മുക്കൂട്,ഫൈസൽ ചിത്താരി, ജബ്ബാർ ചിത്താരി,ജസീം പാലായി, ആബിദ് മുക്കൂട്,യൂസഫ് കോയാപ്പള്ളി,ആയിഷ ഫർസാന, സി. കുഞ്ഞാമിന, ഹാജറ സലാം, മറിയകുഞ്ഞി, ഷക്കീല ബദറുദ്ധീൻ,നേഴ്സ് മാരായ കൗലത്ത്, ജസ്‌ന തുടങ്ങിയവർ സംബന്ധിച്ചു. മുഹമ്മദ്‌ സുലൈമാൻ നന്ദി പറഞ്ഞു

Post a Comment

0 Comments