നീലേശ്വരം മരക്കാപ്പ് കടപ്പുറത്ത് അജ്ഞാത മൃതദേഹം കരക്കടിഞ്ഞു

നീലേശ്വരം മരക്കാപ്പ് കടപ്പുറത്ത് അജ്ഞാത മൃതദേഹം കരക്കടിഞ്ഞു



നീലേശ്വരം മരക്കാപ്പ് കടപ്പുറത്ത് അജ്ഞാത മൃതദേഹം കരക്കടിഞ്ഞു. തിങ്കളാഴ്ച രാവിലെ നാട്ടുകാരാണ് കടപ്പുറത്തെ സ്വകാര്യ റിസോര്‍ട്ടിന് സമീപത്ത് മൃതദേഹം കണ്ടെത്തിയത്. വിവരത്തെ തുടര്‍ന്ന് തീരദേശ പൊലീസ് സ്ഥലത്തെത്തി. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. അഴുകിയ നിലയിലായിരുന്നു. പുരുഷന്റേതാണ് മൃതദേഹം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. തീരദേശ പൊലീസ് ഇന്‍സ്‌പെക്ടര്‍ വിശ്വംഭരന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം മൃതദേഹം ജില്ലാആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.

Post a Comment

0 Comments