കാഞ്ഞങ്ങാട് : വനിതാ ലീഗ് അജാനൂർ പഞ്ചായത്ത് കൺവെൻഷൻ പ്രസിഡന്റ് സി. കുഞ്ഞാമിനയുടെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ബഷീർ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു. ആഗോള തലത്തിൽ ട്രമ്പും ഇന്ത്യയിൽ മോഡിയും നടപ്പാക്കുന്ന മുസ്‌ലിം വിരുദ്ധ വാഴ്ച്ചയുടെ തനിപ്പകർപ്പാണ് കേരളത്തിൽ പിണറായിയും നടപ്പാക്കുന്നതെന്ന് ബഷീർ വെള്ളിക്കോത്ത് അഭിപ്രായപ്പെട്ടു. മുസ്‌ലിംകൾക്കെതിരെ കാളകൂട വിഷം വമിക്കുന്ന വെള്ളാപ്പള്ളിയുടെ വാക്കുകൾ സരസ്വതി വിളയാട്ടമായി പിണറായിക്ക് തോന്നുന്നത് ശബരിമല ശ്രീ അയ്യപ്പനെ മറയാക്കി കളിക്കുന്ന പുതിയ കപട ആത്മീയ വോട്ട് കച്ചവടത്തിലേക്ക് വെള്ളാപ്പള്ളിയെ മുഖ്യന്റെ ഔദ്യോഗിക വാഹനത്തിൽ കൂടെയിരുത്തിക്കൊണ്ട് വരുന്നതുമൊക്കെ ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറി ഹാജറ സലാം സ്വാഗതം പറഞ്ഞു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സജീവമായി രംഗത്തിറങ്ങാൻ വാർഡ് കമ്മിറ്റിക്ക് നിർദേശം നൽകി. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് മുബാറക്ക് ഹസൈനാർ ഹാജി, ജനറൽ സെക്രട്ടറി ബഷീർ ചിത്താരി, ആയിഷ ഫർസാന, ഷീബാ ഉമർ, ഷക്കീല ബദറുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു. മറിയ കുഞ്ഞി കൊളവയൽ നന്ദി പറഞ്ഞു
0 Comments