കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ കാസർകോട് മേഖല കമ്മിറ്റി രൂപീകരിച്ചു

കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ കാസർകോട് മേഖല കമ്മിറ്റി രൂപീകരിച്ചു




കാസർകോട്: കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ കാസർഗോഡ് മേഖല കമ്മിറ്റി രൂപീകരണവുംമെമ്പർഷിപ്പ് വിതരണവും നടന്നു. കാസർഗോഡ് കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ (KBOWA) കാസർഗോഡ് മേഖല കമ്മിറ്റി രൂപീകരണവും മെമ്പർഷിപ്പ് വിതരണവും നടന്നു. ചൊവ്വാഴ്ച എ കെ ആർക്കെഡിൽ നടന്നു. പരിപാടിയുടെ ഉദ്ഘാടനം സ്റ്റേറ്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഫാറൂഖ് കാഞ്ഞങ്ങാട് നടത്തി. ജില്ലാ പ്രസിഡണ്ട് എം ഹമീദ് ഹാജി. സ്റ്റേറ്റ് കമ്മിറ്റി അംഗം ജവാദ്

 തുടങ്ങിയവർ മേഖല കമ്മിറ്റിക്ക് രൂപം നൽകി. 2009 നു രൂപം കൊണ്ട സംഘടന കേരളത്തിലെ ബിൽഡിംഗ് ഓണർമാരുടെ കൂട്ടായ്മയായി പ്രവർത്തിച്ചുവരുന്നു. മാറി മാറി വരുന്ന സർക്കാറുകൾ കെട്ടിട ഉടമകളോട് കാണിക്കുന്ന അവഗണക്കെതിരെ കെട്ടിട ഉടമകളുടെ അവകാശ സംരക്ഷണത്തിനു വേണ്ടിയാണ് ഈ സംഘടനക്ക് രൂപം നൽകിയിരിക്കുന്നത്. കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള ചെറുതും വലുതുമായ ഏതൊരു കെട്ടിടത്തിന്റെയും ഉടമസ്ഥന് ഈ സംഘടനയിൽ അംഗത്വം നേടാവുന്നതാണ്. 2025 27 ലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മിറ്റി ഭാരവാഹികൾ. പ്രസിഡണ്ട് അച്ചു പി ബി. സെക്രട്ടറി അഭിലാഷ് ബിന്ദു. ട്രഷറർ കരീം സിറ്റി ഗോൾഡ്. മുഖ്യ രക്ഷാധികാരി അബ്ദുൽ ഖാദർ തളങ്കര( ഉമ്പു ).വൈസ് പ്രസിഡണ്ടുമാർ. അബ്ദുറഹ്മാൻ (ഫാത്തിമ ആർക്കേഡ് ). ഹനീഫ് കെ എം. ഹനീഫ് നെല്ലിക്കുന്ന്. ജോയിൻ സെക്രട്ടറിമാർ. സമീർ ആമസോണിക്സ്. റഹ്മാൻ കോഹിനൂർ കുമ്പള. വാസിദ് ചെർക്കള. തുടങ്ങിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പരിപാടിയിൽ കെ സി ഇർഷാദ്. എ കെ ഫൈസൽ. റഫീക്ക് എസ് നായന്മാർമൂല.

പ്രദീപ് വിനയക സ്റ്റോർ തുടങ്ങിയവർ പങ്കെടുത്തു

Post a Comment

0 Comments