കാഞ്ഞങ്ങാട്: 13 കാരിയായ മകളെ പിതാവ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. രക്ഷപ്പെടാന്‍ ഒരുങ്ങുന്നതിനിടെ നാട്ടുകാര്‍ കയ്യോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഹോസ്ദുർഗ്ഗ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വീട്ടിലെത്തി പാസ്‌പോര്‍ട്ടുമായി സ്ഥലം വിടാന്‍ ആയിരുന്നു പിതാവിന്റെ ശ്രമം. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസാണ് കേസെടുത്തത്. പെണ്‍കുട്ടിയെ മംഗളൂരുവിലെ ആസ്പത്രിയില്‍ കൊണ്ടുപോയപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരമറിയുന്നത്. പിന്നാലെ വിവരം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പിതാവിനെ നിരീക്ഷിച്ചുവരികയായിരുന്നു. അതിനിടെ പ്രതി രക്ഷപ്പെടാതിരിക്കാന്‍ പൊലീസ് വീട്ടിലെത്തി പാസ്‌പോര്‍ട്ട് കസ്റ്റഡിയിലെടുത്തു. വിവരം നാട്ടുകാരെയും രഹസ്യമായി അറിയിച്ചു. അതിനിടെയാണ് വെള്ളിയാഴ്ച 11 മണിയോടെ വീട്ടിലെത്തി പാസ്‌പോര്‍ട്ടുമായി രക്ഷപ്പെടാന്‍ പിതാവ് ശ്രമം നടത്തിയത്. ഇതോടെയാണ് നാട്ടുകാര്‍ വളഞ്ഞിട്ട് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.
കുടക് സ്വദേശിയായ 45 കാരനെതിരെയാണ് കേസ്. ഇയാള്‍ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ കുടുംബസമേതം താമസിച്ചു വരുകയായിരുന്നു

0 Comments