കൊയിലാണ്ടി: അലയൻസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക് മീറ്റ് കൊയിലാണ്ടി വൺ ടു വൺ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ കാസറഗോഡ് നിയുക്ത പ്രസിഡണ്ടും സാമൂഹ്യ പ്രവർത്തകനുമായ സമീർ ആമസോണിക്സിന് ഇന്റർനാഷണൽ ലീഡർ എ ജി എ തിരുപ്പതി രാജു (SLF.LMFമുൻ ഇന്റർനാഷണൽ പ്രസിഡന്റ് ) അവർകൾ നിന്നും ഏറ്റുവാങ്ങി. 2024-25 കാലയളവിൽ കേരളത്തിലെ വൻകിട ക്ലബ്ബുകളുടെ പേരിനൊപ്പം എത്തിക്കാൻ സമീർ ആമസോണിക്സിന്റെ പ്രവർത്തനങ്ങളാണ് മികച്ച വ്യക്തി പുരസ്കാരം നൽകി ആദരിച്ചത്. ഡിസ്ട്രിക് ചെയർമാൻ സുരേഷ് ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. വി പി സുകുമാരൻ. റിനില്‍ മനോഹര്‍. സുധാകരൻ. ശിവകുമാരകൃഷ്ണൻ. കാസറഗോഡ് നിന്നും റീജണൽ ചെയർമാൻ റഫീഖ് എസ് തുടങ്ങിയ അലയൻസ് ക്ലബ്ബിന്റെ ഡിസ്ട്രിക് ലീഡർമാരും വിവിധ ക്ലബ്ബുകളുടെ ഭാരവാഹികളും അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.
0 Comments