കാഞ്ഞങ്ങാട്: ചിത്താരി അസീസിയ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികളായ അസ്മിൽ അബ്ദുല്ല (9ാം ക്ലാസ്), മുഹമ്മദ് ഡാനിഷ് (8ാം ക്ലാസ്) എന്നിവർക്ക് അഖിലേന്ത്യ ജൂനിയർ DODGEBALL ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കാൻ അവസരം ലഭിച്ചു.
മത്സരം 2025 നവംബർ 1, 2, 3 തീയതികളിൽ ഗുജറാത്തിലെ അഹമ്മദാബാദിൽ നടക്കും.
ബല്ലാക്കടപ്പുറത്തെ അബ്ദുൽ അനീഫിന്റെയും നസീറയുടെയും മകനാണ് അസ്മിൽ അബ്ദുല്ല, ചിത്താരി വാണിയംപാറയിലെ മജീദിന്റെയും നുഹീറയുടെയും മകനാണ് മുഹമ്മദ് ഡാനിഷ്. ഇരുവരും മൂന്നാം തവണയാണ് കേരള സ്റ്റേറ്റ് ടീമിന് വേണ്ടി കളിക്കുന്നത്.
2025 ഒക്ടോബർ 2ന് കണ്ണൂരിൽ വച്ച് നടന്ന സ്റ്റേറ്റ് കോംപറ്റീഷനിലാണ് ഇരുവരെയും കേരള ടീമിലേക്ക് തെരഞ്ഞെടുത്തത്.
ചിത്താരി വിപി റോഡ് യുണൈറ്റഡ് ക്ലബ്ബ് താരമാണ് മുഹമ്മദ് ഡാനിഷ്.
0 Comments