19 കാരിയായ നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ

19 കാരിയായ നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ




കാഞ്ഞങ്ങാട് : 19 വയസുകാരിയെ കിടപ്പ് മുറിയിലെ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നഴ്സിംഗ് വിദ്യാർത്ഥിനിയായ യുവതിയെയാണ് ഇന്ന് രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുറ്റിക്കോൽ ബേത്തൂർ പാറ തച്ചാർകുണ്ട് വീട്ടിൽ പരേതനായ ബാബുവിൻ്റെ മകൾ മഹിമയാണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ 6 മണിക്ക് ശേഷമാണ് സംഭവം. കാസർകോട്ടെ നഴ്സിംഗ് വിദ്യാർത്ഥിനിയായിരുന്നു. ബേഡകം പൊലീസ് സ്ഥലത്തെത്തി.

Post a Comment

0 Comments