ദുബൈ കെ. എം.സി.സി ബിസ് പ്രൈം പുരസ്കാരം ജാബിർ കോട്ടിക്കുളത്തിന് സമ്മാനിച്ചു

ദുബൈ കെ. എം.സി.സി ബിസ് പ്രൈം പുരസ്കാരം ജാബിർ കോട്ടിക്കുളത്തിന് സമ്മാനിച്ചു



ദുബൈ:കാസർകോട് ജില്ല ദുബൈ കെ. എം.സി.സി ഏർപ്പെടുത്തിയ ബിസ് പ്രൈം പുരസ്കാരം മുഹമ്മദ് ജാബിർ കോട്ടിക്കുഇത്തിന് മുനവ്വറലി ശിഹാബ് തങ്ങൾ സമ്മാനിച്ചു.


ഇരുപത്തിമൂന്ന് വർഷത്തെ പ്രവാസ ജീവിതത്തിലൂടെ വിജയം സ്വന്തമാക്കിയ പ്രചോദനാത്മക പ്രവർത്തനത്തിനമാണ് മുഹമ്മദ് ജാബിർ കൊട്ടിക്കുളത്തിനെ പുരസ്കാരത്തിന് അർഹമാക്കിയത്.


പ്രവാസ ജീവിതത്തിന്റെ തുടക്കത്തിൽ ഇന്റീരിയർ ഫർണിഷിംഗ് പ്രോഡക്റ്റ് ഡിസ്ട്രിബ്യൂഷൻ രംഗത്ത് കടന്നുവന്ന ജാബിർ പരിശ്രമത്തിൻ്റെയും  ഫലമായി ഇന്ന് ബിസിനസ് രംഗത്ത് ഉയർന്ന നിലയിൽ എത്തിച്ചേർന്നു.


കഴിഞ്ഞ ഏഴ് വർഷമായി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന TDD Furnishings, മിഡിൽ ഈസ്റ്റിലെ ഇന്റീരിയർ മേഖലയിലെ ഒരു വിശ്വസ്ത നാമമായി വളർന്നു.

നവീകരണത്തിന്റെയും ഗുണനിലവാരത്തിന്റെയും പ്രതീകമായ MJ Tessuti എന്ന സ്വന്തം ബ്രാൻഡ്, ഇന്ന് അതിന്റെ സവിശേഷതകൊണ്ട് ആഗോള ശ്രദ്ധ നേടി.


മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക, സിംഗപ്പൂർ, തായ്ലൻഡ്, ഇന്ത്യ തുടങ്ങി നിരവധി രാജ്യങ്ങളിലെ ആർക്കിടെക്ചർ, ഇന്റീരിയർ ഡിസൈൻ കമ്പനികൾ,

ലക്ഷ്വറി ഹോട്ടൽ ഗ്രൂപ്പുകൾ, ആഡംബര വില്ലകൾ — എല്ലായിടത്തും MJ Tessuti ഒരു അവിഭാജ്യ ഘടകമായി മാറി.


ബിസിനസ് വിജയങ്ങൾക്ക് അപ്പുറം, സാമൂഹ്യ, സാംസ്കാരിക, ചാരിറ്റി മേഖലകളിലും മുഹമ്മദ് ജാബിർ കൊട്ടിക്കുളം സജീവ സാന്നിധ്യമാണ്.


പ്രവാസത്തിന്റെ അർത്ഥം വിജയമെന്നതിലുപരി ഉത്തരവാദിത്തവും സേവനവുമാണെന്ന് വിശ്വസിക്കുന്ന 

മുഹമ്മദ് ജാബിർ കൊട്ടിക്കുളം സ്വദേശിയാണ്.


ദുബായിലെയും ഇന്ത്യയിലെയും പ്രമുഖ വ്യക്തികൾ പങ്കെടുത്ത ചടങ്ങിൽ ലോക് സഭാ എം.പി ഇ.ടി മുഹമ്മദ് ബഷീർ,എം.എൽ.എ മാരായ എൻ. എ നെല്ലിക്കുന്ന്, എ. കെ. എം അഷ്‌റഫ് തുടങ്ങിയവർ പങ്കെടുത്തു.

  

Post a Comment

0 Comments