കുമ്പള, കൊടിയമ്മ പൂക്കട്ടയില്‍ സ്‌കൂട്ടര്‍ നിയന്ത്രണം തെറ്റി മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. ബംബ്രാണ ചൂരിത്തടുക്കയിലെ റസാഖ്-റംസീന ദമ്പതികളുടെ മകള്‍ റിസ്വാന (15)ആണ് മരിച്ചത്. കൊടിയമ്മ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. വ്യാഴാഴ്ച രാവിലെയാണ് അപകടം. റിസ്വാനയും കൂട്ടുകാരിയും സ്‌കൂട്ടറില്‍ ട്യൂഷനു പോകുന്നതിനിടയിലാണ് അപകടം ഉണ്ടായത്. പരിക്കേറ്റ റിസ്വാനയെയും കൂട്ടുകാരിയെയും കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിസ്വാനയുടെ പരിക്ക് ഗുരുതരമായതിനാല്‍ മംഗ്ളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിദ്യാര്‍ത്ഥിനിയുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി. സഹോദരങ്ങള്‍: റിഷാല്‍, റിദ, റിഫ, റൈഹാന്‍.

0 Comments