ചിത്താരി : അജാനൂർ പഞ്ചായത്ത് ഇരുപത്തിയൊന്നാം വാർഡ് മെമ്പർ സി.കെ. ഇർഷാദ്, 5 വർഷ കാലം വാർഡിൽ സ്തുത്യർഹമായ പ്രവർത്തനം കാഴ്ച്ചവെച്ച വിവിധ മേഖലകളിലുള്ളവർക്ക് അനുമോദനവും ആദരവും നൽകി. അജാനൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ഉമ്മർ പരിപാടി ഉദ്ഘാടനം ചെയ്തു. മെമ്പർ സി.കെ. ഇർഷാദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ വാർഡിലെ വികസന,ആരോഗ്യ,ക്ഷേമ,ശുചിത്വ പ്രവർത്തനങ്ങളിൽ മികച്ച പിന്തുണ നൽകിയതിന് അനുമോദനം ഏറ്റുവാങ്ങുന്നവരെ സദസ്സിന് പരിചയപ്പെടുത്തി. സിഡിഎസ് അംഗവും തൊഴിലുറപ്പ് മാറ്റുമായ ഹസീന സി.എ ക്ക് ഷീബ ഉമ്മറും, പാലിയേറ്റീവ് നഴ്സ് സമീറയ്ക്ക് സി.കെ. ഇർഷാദും ആദരവ് സമ്മാനിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ വിവിധ റോഡുകൾ, ജി.എൽ.പി സ്കൂൾ ചുറ്റുമതിൽ, സെന്റർ ചിത്താരി തോടിന് ബണ്ട് കെട്ടി ഭൂവസ്ത്രം വിരിച്ചത് തുടങ്ങിയ പ്രവർത്തനങ്ങൾ യാഥാർഥ്യമാക്കിയ 26 തൊഴിലാളികൾക്ക് സ്നേഹോപഹാരം നൽകി. ആശാ വർക്കർമാരായ ബേബി, മായ അങ്കണവാടി ടീച്ചർമാരായ കല്യാണി, ലില്ലി, ഹരിത കർമസേന അംഗങ്ങളായ രജനി,വിലാസിനി, ഭവാനി, മോണിറ്ററിങ് കമ്മിറ്റി അംഗങ്ങളായ സുമ, കൃഷ്ണൻ താനത്തിങ്കാൽ ശുചിത്വ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന അബ്ദുൾ റഹ്‌മാൻ തുടങ്ങിയവരെ പരിപാടിയിൽ സ്നേഹോപഹാരം നൽകി അനുമോദിച്ചു.
പഞ്ചായത്തംഗങ്ങളായ ഇബ്രാഹിം ആവിക്കൽ, ഹാജറ സലാം, ഹംസ സി എച്ച്, ഷക്കീല ബദറുദ്ധീൻ,
മുസ്‌ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ബഷീർ ചിത്താരി, ശാഖ പ്രസിഡന്റ് അഹമ്മദ് കപ്പണക്കാൽ,ജനറൽ സെക്രട്ടറി സി.പി സുബൈർ, ജമാഅത്ത് ജനറൽ സെക്രട്ടറി ദാവൂദ് കെ.യു, അലിഫ് ഷീ കോളേജ് ചെയർമാൻ ശറഫുദ്ധീൻ ബെസ്റ്റ് ഇന്ത്യ, കൺവീനർ ജംഷീദ് ചിത്താരി, എസ്.കെ.എസ്.എസ്.എഫ് ട്രഷറർ സി.എം ഹാരിസ്, എസ്.വൈ.എസ് സ്വാന്തനം കൺവീനർ അസീസ് അടുക്കത്തിൽ, പഞ്ചായത്തിലെ മികച്ച കർഷകൻ അബ്ദുൽഖാദർ, ജാഗ്രത സമിതിയംഗങ്ങളായ മുഹമ്മദ് കുഞ്ഞി കെ.സി , എ.കെ അബ്ദുൾ റഹ്‌മാൻ,
സാമൂഹ്യ സേവന രംഗത്തെ നിറസാന്നിധ്യം അഷ്‌റഫ് ബോംബെ,യൂത്ത് ലീഗ് ശാഖ സെക്രട്ടറി ശമീൽ എന്നിവർ സംബന്ധിച്ചു.

0 Comments