ഗവ: മാപ്പിള എൽ പി സ്കൂൾ അജാനൂരിൽ കൃഷിത്തോട്ടം നിർമിച്ചു

ഗവ: മാപ്പിള എൽ പി സ്കൂൾ അജാനൂരിൽ കൃഷിത്തോട്ടം നിർമിച്ചു



കാഞ്ഞങ്ങാട്: ഗവ: മാപ്പിള എൽ പി സ്കൂൾ അജാനൂരിൽ പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷിത്തോട്ടം നിർമ്മിച്ചു. സ്കൂളിലെ ഉച്ചഭക്ഷണത്തിന് ആവശ്യമായ പയർ,വെണ്ട, തക്കാളി, മുളക് തുടങ്ങിയ വിവിധയിനം പച്ചക്കറികൾ തോട്ടത്തിൽ നട്ടുപിടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് ഷംസീർ ബി, സ്കൂൾ എച്ച് എം ഗുലാം മുഹമ്മദ്, ഷബീർ ഹസ്സൻ, ഷഹസാദ് ബി,  ഫൈസൽ മാഷ്, പ്രസന്ന ടീച്ചർ, സിന്ധു ടീച്ചർ, സെറീന യൂസഫ്, മറിയകുഞ്ഞി, സ്പ്ലാഷ് ഷൈൻ പ്രവർത്തകർ എന്നിവർ കൃഷിത്തോട്ടം നിർമ്മാണത്തിന് നേതൃത്വം നൽകി

Post a Comment

0 Comments