രാത്രിയിൽ ഉറങ്ങി… പിന്നെ എഴുന്നേൽക്കാതെ: ഫർസീന്റെ അപ്രതീക്ഷിത മരണം കണ്ണീരിൽ മുങ്ങി മാണിക്കോത്ത്

രാത്രിയിൽ ഉറങ്ങി… പിന്നെ എഴുന്നേൽക്കാതെ: ഫർസീന്റെ അപ്രതീക്ഷിത മരണം കണ്ണീരിൽ മുങ്ങി മാണിക്കോത്ത്





കാഞ്ഞങ്ങാട്: നാടിനെ കണ്ണീരിലാഴ്ത്തി ഉറക്കത്തിൽ മരിച്ച എഞ്ചിനിയറിംഗ് വിദ്യാർത്ഥിയുടെ മൃതദേഹം ഖബറടക്കി. മാണിക്കോത്ത് ഗ്രാൻഡ് ഓഡിറ്റോറിയത്തിന് സമീപമുള്ള കുവൈത്തിലെ ഹോട്ടൽ വ്യാപാരി ഫൈസലിന്റെ ഏകമകൻ ഫർസീൻ (21) ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ 11 മണിയോടെ മാണിക്കോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ അടക്കം ചെയ്തത്.


ശനിയാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ഫർസീനെ പുലർച്ചെ അനക്കമില്ലാതെ കിടക്കുന്നതായി വീട്ടുകാർ കണ്ടതിനെ തുടർന്ന് കാഞ്ഞങ്ങാട്ടെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നു. സ്ട്രോക്ക്  കാരണമാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.പള്ളിയിലെത്തിച്ചപ്പോൾ നൂറുകണക്കിന് ആളുകൾ അവസാന നീക്കങ്ങൾക്കായി എത്തി. ഏവരോടും സൗമ്യമായി പെരുമാറിയിരുന്ന ഫർസീന്റെ അപ്രതീക്ഷിത മരണം നാടെങ്ങും ദുഃഖഭരിതമായ അന്തരീക്ഷമാണ്.


ഫൈസലിന്റെയും നസീറയുടെയും ഏക മകനായ ഫർസീൻ മംഗലാപുരം പി.എ. എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. ഗൾഫിൽ ജോലി ചെയ്തിരുന്ന പിതാവ്  മരണവിവരം അറിഞ്ഞതിനെ തുടർന്ന് നാട്ടിലെത്തി.

Post a Comment

0 Comments