കാഞ്ഞങ്ങാട്: എസ്.ഐ.ആര്‍ ഡ്യൂട്ടിക്കിടെ ബി.എല്‍.ഒ കുഴഞ്ഞുവീണു. കൊന്നക്കാട്ടെ മൈക്കയം ബി.എല്‍.ഒ ശ്രീജ(45)യാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞുവീണത്. മൈക്കയം അങ്കനവാടി അധ്യാപികയാണ് ശ്രീജ. ഡ്യൂട്ടിയുടെ ഭാഗമായി തിങ്കളാഴ്ച രാവിലെ 11 മണിയോടെ ഗൃഹസന്ദര്‍ശനം നടത്തവേയാണ് സംഭവം. നാട്ടുകാര്‍ ഉടന്‍ ശ്രീജയെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് വെള്ളരിക്കുണ്ട് തഹസില്‍ദാര്‍, മാലോത്ത് വില്ലേജ് ഓഫീസര്‍ എന്നിവര്‍ ആശുപത്രിയിലെത്തി. ശ്രീജയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോ.പി വിലാസിനി അറിയിച്ചു.

0 Comments