കാസര്‍കോട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചൂടുപിടിച്ചതിനു പിന്നാലെ മുസ്ലീംലീഗ് ബദിയഡുക്ക പഞ്ചായത്ത് കമ്മിറ്റിയില്‍ പൊട്ടിത്തെറി. നിലവില്‍ പഞ്ചായത്ത് ഭരണസമിതി അംഗവും മുസ്ലീംലീഗ് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ടുമായ ഹമീദ് പള്ളത്തടുക്ക പാര്‍ട്ടിയില്‍ നിന്നു രാജിവച്ചു. രാജിക്കത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടിനു അയച്ചു കൈാടുത്തതായി അദ്ദേഹം അറിയിച്ചു. ബദിയഡുക്ക പഞ്ചായത്ത് കമ്മിറ്റിയുടെ ഏകാധിപത്യത്തില്‍ മനംനൊന്തും മണ്ഡലം പ്രസിഡണ്ടായ മാഹിന്‍ കേളോട്ടിന്‍റെ നിലപാടില്‍ പ്രതിഷേധിച്ചുമാണ് രാജിവയ്ക്കുന്നതെന്നു ഹമീദ് രാജിക്കത്തില്‍ പറഞ്ഞു. സ്വന്തം കാര്യലാഭത്തിനുവേണ്ടി നേതാക്കന്മാര്‍ പാര്‍ട്ടിയെ ദുരുപയോഗം ചെയ്യുന്നതായും അണികളെ വെറുപ്പിക്കുന്നതായും കത്തില്‍ പറഞ്ഞു. ലീഗ് സ്ഥാനാര്‍ത്ഥി രണ്ടു തവണ വിജയിച്ച പഴയ ഏഴാം വാര്‍ഡ് ആരോടും ചോദിക്കാതെ കോണ്‍ഗസിനു വിട്ടുകൊടുത്തു. പഞ്ചായത്ത് ഭാരവാഹികളുടെ യോഗം പോലും വിളിച്ചില്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

0 Comments