കാസർകോട്: നെല്ലിക്കുന്ന് കണ്ടത്തിൽ രിഫായിയ്യ മദ്രസ്സക്ക് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് മുനീർ ബിസ്മില്ല അധ്യക്ഷതവഹിച്ചു. സെക്രട്ടറി ആർ പി ബഷീർ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. നെല്ലിക്കുന്ന് മുഹിയുദ്ദീൻ ജുമാഅത്ത് പള്ളിയുടെ വൈസ് പ്രസിഡണ്ട് കുഞ്ഞാമു കട്ടപ്പണി, ഇബ്രാഹിം എൻ യു, ഹബീബ് കടപ്പുറം തുടങ്ങിയവർ യോഗം നിയന്ത്രിച്ചു. മുനീർ ബിസ്മില്ല പ്രസിഡന്റായും ആർ പി ബഷീർ സെക്രട്ടറി ആയും ഖലീൽ കുമ്പള ട്രഷററായും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡണ്ടുമാർ : അസീസ് മാസ്റ്റർ, ഇഖ്ബാൽ കുമ്പള. ജോയിൻ്റ് സെക്രട്ടറിമാർ: സമീർ ആമസോണിക്സ്, സമീർ കുപ്പി. അംഗങ്ങൾ: ഇസ്ഹാഖ് എൻ ഇ, കരീം പള്ളി വളപ്പിൽ, സാജിദ്, അനീസ് എഞ്ചിനീയർ, ജലീൽ കട്ടപ്പണി, അബ്ദു എൻ എച്ച്, ഉനൈഫ്, മിർശാദ് (മിച്ചു).

0 Comments