ബി എല്‍ ഒയെ മര്‍ദ്ദിച്ച കേസ്; സി പി എം ലോക്കല്‍ സെക്രട്ടറി റിമാന്റില്‍

ബി എല്‍ ഒയെ മര്‍ദ്ദിച്ച കേസ്; സി പി എം ലോക്കല്‍ സെക്രട്ടറി റിമാന്റില്‍




ദേലമ്പാടി പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ബൂത്ത് ലെവല്‍ ഓഫീസറെ (ബി എല്‍ ഒ) മര്‍ദ്ദിച്ച കേസില്‍ സി പി എം ലോക്കല്‍ സെക്രട്ടറിയും പഞ്ചായത്തംഗവുമായ എ സുരേന്ദ്രനെ റിമാന്റ് ചെയ്തു. സി പി എം പാണ്ടി ലോക്കല്‍ സെക്രട്ടിയാണ് സുരേന്ദ്രന്‍. ബി എല്‍ ഒയും ബിവറേജസ് കോര്‍പറേഷന്‍ ബന്തടുക്ക ഔട്ട് ലെറ്റിലെ എല്‍ ഡി ക്ലാര്‍ക്കുമായ പി അജിത്ത് വ്യാഴാഴ്ചയാണ് മര്‍ദ്ദനത്തിനു ഇരയായത്. പയറടുക്കയില്‍ നടന്ന തീവ്ര വോട്ടര്‍ പട്ടിക പുനഃപരിശോധനാ ക്യാമ്പിനിടെയിലായിരുന്നു സംഭവം. ഒരു വോട്ടര്‍ക്ക് പരിശോധനാ ഫോറം നല്‍കാത്ത വിഷയത്തിലായിരുന്നു പ്രശ്‌നത്തിനു തുടക്കം. ബി എല്‍ ഒയുടെ ജോലി തടസ്സപ്പെടുത്തുകയും കോളറില്‍ പിടിച്ച് ചുമരിനോട് ചേര്‍ത്തു നിര്‍ത്തി മര്‍ദ്ദിക്കുകയും ചീത്ത വിളിക്കുകയും ചെയ്തതായി സുരേന്ദ്രനെതിരെ ആദൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. മര്‍ദ്ദനം സംബന്ധിച്ച് അജിത്ത് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.

Post a Comment

0 Comments