കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മുട്ടുന്തല മഖാം ഉറൂസ് ഡിസംബര്‍ 2 മുതല്‍ 10 വരെ വളരെ വിപുലമായ രീതിയില്‍ നടത്തപ്പെടു മെന്ന് ഭാരവാഹികള്‍ പത്ര സ മ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ 21 ന് വെള്ളിയാഴ്ച ഉറുസ് കമ്മിറ്റി ചെയര്‍മാന്‍ ലത്തിഫ് റഹ്മത്ത് പതാക ഉയര്‍ത്തിയതോടു കൂടി ഉറൂസ് പരിപാടികള്‍ക്ക് ഔദ്യോഗിക തുടക്കം കുറിച്ചിരുന്നു. ഡിസംബര്‍ 2 ചൊവ്വാഴ്ച് ഇശാ നിസ്‌കാരാനന്തരം കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസിയും സമസ്ത പ്രസിഡണ്ടുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉറൂസ് പരിപാടി ഉദ്ഘാടനം ചെയ്യും. മുട്ടുന്തല ജുമാ മസ്ജിദ് ഖത്തീബ് ഹാഫിള് മസ്ഊദ് ഫൈസി ചൊറുക്കള ആമുഖ പ്രഭാഷണം നടത്തും തുടര്‍ന്ന് ഓള്‍ ഇന്ത്യാ മെഗാ ദഫ് മത്സരം നടക്കും.ഡിസംബര്‍ 3 ബുധനാഴ്ച്ച ഇശാ നിസ്‌കാരാനന്തരം ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം ഹിജ്‌റ പ്രഭാഷണം നടത്തും. ഡിസംബര്‍ 4 വ്യാഴാഴ്ച മഗ്‌രിബ് നിസ്‌കാരാനന്തരം തവസ്സുല്‍ ബൈത് ദുആ വജ്‌ലിസിന് കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി നേതൃത്വം നല്‍കും. ഇശാ നിസ്‌കാരാനന്തരം ഡോ. ബഷീര്‍ അഹ്മദ് ബുര്‍ഹാനി ഇസ്‌ലാമിക കഥാപ്രസംഗം അവതരിപ്പിക്കും. ഡിസംബര്‍ 5 വെള്ളി ഇശാ നിസ്‌കാരാനന്തരം ത്വാഹാ തങ്ങള്‍, സുഹൈല്‍ ഫൈസി കൂരാട്, നാസിഫ് കോഴിക്കോട്, ഷഹീന്‍ ബാബു, മുഈനുദ്ദീന്‍ ബാംഗ്ലൂര്‍, ഖാജാ ഹുസൈന്‍ ദാരിമി വയനാട്, സുനീര്‍ പാറാല്‍ എന്നിവര്‍ ഇഷ്ഖ് മജ്‌ലിസിന് നേതൃത്യം നല്‍കും.ഡിസംബര്‍ 6 ശനിയാഴ്ച പ്രമുഖ വാഗ്മി ഹാഫിള് ഇ. പി. അബൂബക്കര്‍ ഖാസിമി പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തും ഡിസംബര്‍ 7 ഞായറാഴ്ച മഗ്‌രിബ് നിസ്‌കാരാനന്തരം മജ്‌ലിസുന്നൂറും ഇഷാ നിസ്‌കാരനന്തരം വലിയുദ്ദീന്‍ ഫൈസി വാഴ ക്കാടിന്റെ പ്രഭാഷണവും നടക്കും. ഡിസംബര്‍ 8 തിങ്കളാഴ്ച പ്രമുഖ വാഗ്മി ഹാഫിള് കുമ്മനം നിസാമുദ്ദീന്‍ അസ്ഹരി മുഖ്യ പ്രഭാഷണം നടത്തും. ഡിസംബര്‍ 9 ചൊവ്വാഴ്ച ഇശാ നിസ്‌കാരാനന്തരം പ്രമുഖ വാഗ്മി ഹാഫിള് സിറാജുദ്ദീന്‍ ഖാസിമി പത്ത നാപുരം മുഖ്യ പ്രഭാഷണം നടത്തും. സമാപന ദിവസമായ ഡിസംബര്‍ 10 ന് ബുധനാഴ്ച ളുഹ്‌റ് നിസ്‌ക്കാരാനന്തരം വൈകിട്ട് 3 മണിക്ക് ഒളവണ്ണ അബൂബക്കര്‍ ദാരിമി ഉസ്താദിന്റെ നേതൃത്യത്തിലുള്ള ആത്മീയ സദസ്സും മൗലിദ് പാരായണവും കുട്ടു പ്രാര്‍ത്ഥനയും മധുര കഞ്ഞി വിതരണവും നടക്കും തുടര്‍ന്ന് അസര്‍ നിസ്‌കാരാനന്തരം പതിനായിരക്കണക്കിന് വിശ്വാസികള്‍ക്ക് വിതരണം ചെയ്യുന്ന അന്നദാനത്തോടെ ഈ വര്‍ഷത്തെ ഉറൂസിന് പരിസമാപ്തി കുറിക്കും.പത്ര സ മ്മേളനത്തില്‍ സണ്‍ലൈറ്റ് അബ്ദുറഹ്മാന്‍ ഫാജി, റഷീദ് മുട്ടുന്തല, ബദറുദ്ദീന്‍ സണ്‍ലൈറ്റ്, ലത്തീഫ് റഹമത്ത്, ഇര്‍ഷാദ് സണ്‍ലൈറ്റ്, ഫാറൂഖ് സൂപ്പര്‍, ജാഫര്‍ ദീനാര്‍, ഇല്യാസ് പി പി, റഷീദ് ദിനാര്‍, മുഷ്താഖ് അഹ്മദ്, റഷീദ് കണ്ടത്തില്‍, ഉസ്മാന്‍ പാറപള്ളി സംബന്ധിച്ചു

0 Comments