ഉമ്മ മരിച്ചിട്ട് മൂന്നുദിവസമായിട്ടും ഖബറിന് സമീപത്ത് നിന്ന് മാറാതെ മകള്‍. തെലങ്കാനയിലെ കരീംനഗറിലാണ് സംഭവം. രാവും പകലും യുവതി ഖബറിന് സമീപമാണ്. യുവതി ഉറങ്ങുന്നതും ഖബറിന് സമീപത്താണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇവര്‍ക്ക് വേണ്ടി അധികൃതര്‍ ഇടപെടണമെന്ന ആവശ്യം ശക്തമാവുകയാണ്.
ഷീ ടീമുകളും വനിതാ ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരും ഇടപെടാന്‍ പ്രദേശവാസികള്‍ അഭ്യര്‍ത്ഥിച്ചു. ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ഈ അവസ്ഥ മറികടക്കാന്‍ യുവതിക്ക് മാനസികമായ പിന്തുണയും സംരക്ഷണവും നല്‍കണമെന്നും പ്രദേശവാസികള്‍ അഭ്യര്‍ത്ഥിച്ചു.

0 Comments