കാസര്‍കോട് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ പ്രിന്റിംഗ് സ്ഥാപനങ്ങളില്‍ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനകളില്‍ പ്രിന്റിംഗ് മെറ്റീരിയലുകളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ള മുദ്ര പതിക്കാത്തത് കണ്ടെത്തുകയും സ്ഥാപന ഉടമകള്‍ക്ക് പിഴ ചുമത്തുകയും ചെയ്തു. ജില്ലയിലെ രണ്ട് സ്ഥപനങ്ങളില്‍ നിന്നും പ്രിന്റ് ചെയ്ത ബാനറുകളില്‍ സ്ഥാപനത്തിന്റെ പേരും വിലാസവും ഉള്‍പ്പെടാതെ അച്ചടിച്ചത് കണ്ടെത്തിയതിന് 10000 രൂപ പിഴ ചുമത്തി. ജില്ലയിലെ വിവിധ പ്രിന്റിംഗ് സ്ഥാപനങ്ങളില്‍ പരിശോധന നടത്തിവരികയാണ്. അച്ചടി സ്ഥാപനങ്ങളുടെ മേല്‍വിലാസം ഇല്ലാതെ നിരോധിത ഉല്‍പ്പന്നങ്ങളില്‍ ബോര്‍ഡുകള്‍ പ്രിന്റ് ചെയ്തു സ്ഥാപിച്ചാല്‍ സ്ഥാനാര്‍ത്ഥികള്‍ക്കെതിരില്‍ നിയമനടപടി ഉണ്ടാകും.
പരിശോധനകളില്‍ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡര്‍ കെ.വി മുഹമ്മദ് മദനി, ക്ലീന്‍ സിറ്റി മാനേജര്‍ മധുസൂധനന്‍ എ.വി, അംഗങ്ങളായ ടി.സി ഷൈലേഷ്, ജോസ് വി എം, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഐശ്വര്യ എന്നിവര്‍ പങ്കെടുത്തു.

0 Comments