ചരിത്രപ്രസിദ്ധമായ കാഞ്ഞങ്ങാട് മുട്ടുന്തല മഖാം നാളെ സമാപിക്കും. ഉറൂസിന്റെ ഭാഗമായുള്ള പ്രഭാഷണ പരമ്പരയുടെ അവസാന ദിവസമായ ഇന്ന് ഇശാ നിസ്‌കാരാനന്തരം മജ്ലിസുന്നൂറിന് ഹാഫിള് മസ്ഊദ് ഫൈസി നേതൃത്വം നൽകും.തുടർന്ന് പ്രഗൽഭ പ്രാസംഗികൻ ഹാഫിള് സിറാജുദ്ധീൻ അൽ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും. നാളെ സുബ്ഹി നിസ്‌കാരാനന്തരം മൗലീദ് പാരായണവും അസർ നിസ്‌കാരാനന്തരം പ്രാർത്ഥന ദുആ മജ്‌ലിസും.പ്രാർത്ഥന മജ്‌ലിസിന് ഒളവണ്ണ ഉസ്താദ് നേതൃത്വം നൽകും തുടർന്ന് ആയിരങ്ങൾക്ക് അന്നദാനം

0 Comments