ചൊവ്വാഴ്ച, ഡിസംബർ 23, 2025






കാഞ്ഞങ്ങാട്: നൂറ്റാണ്ടുകൾക്ക് മുമ്പ് പ്രതികൂല കാലാവസ്ഥകളെ അതിജീവിച്ച് കൊണ്ട് ദിനിൻ്റെ സന്ദേശവുമായി റഷ്യയിലെ സമർഖന്തിൽ നിന്ന് കടന്ന് വന്ന് അതിഞ്ഞാലിൻ്റെ മടിത്തട്ടിൽ അന്ത്യം പുതിയ മഹനായ ഉമർ സമർഖന്ത് വലിയുല്ലാഹി (ന : മ ) അവർകളുടെ പേരിൽ വർഷംത്തോറും കഴിച്ച് വരുന്ന ഉറൂസ് മുബാറക്ക് 2025 ഡിസംബർ 24 മുതൽ 29 വരെ വിവിധ പരിപാടികളോടെ നടക്കും.


ഉറൂസിനോട് അനുബന്ധിച്ച് 24 ന് രാത്രി ജമാഅത്ത് പ്രസിഡൻ്റ് തെരുവത്ത് മൂസ്സ ഹാജിയുടെ അദ്ധ്യക്ഷതയിൽ എൻ.പി.എം. സൈനുൽ ആബിദിൻ തങ്ങൾ കുന്നും കൈ ഉൽഘാടനം ചെയ്യും. അതിഞ്ഞാൽ ജൂമ മസ്ജിദ് ഖത്തിബ് ടി.ടി അബ്ദുൽ ഖാദർ അസ്ഹരി ഉൽബോധന പ്രഭാഷണം നടത്തും.


ഉറൂസ് കമ്മറ്റി ജന: കൺവിനർ ഫിയാസ് യു വി സ്വാഗതവും വൈസ് ചെയർമാൻ മുഹമ്മദലി ലണ്ടൻ നന്ദിയും പറയും. തുടർന്ന്  ചുരക്കൊടി കളരി സംഘം വില്ലാപ്പള്ളി അവതരിപ്പിക്കുന്ന കളരി പ്രദർശനം.


25 ന് വ്യാഴാഴച്ച രാത്രി  അസറുദ്ദിൻ കല്ലൂർ & പാർട്ടി അവതരിപ്പിക്കുന്ന ബുർദ മജ്ലിസ്.

26ന് വെള്ളിയാഴ്ച്ച ജുമ നിസ്കാരനന്തരം മഖാം സിയാറത്തും തുടർന്ന് ഉറൂസ് കമ്മറ്റി ചെയർമാൻ പാലക്കി അബ്ദുൽ നാസ്സർ  പതാക ഉയത്തും. വൈകിട്ട് നാല് മണിക്ക് ഉറൂസ് കമ്മറ്റിയും ജ്യേതിദേവസ് ഡയബെറ്റിസ് ഹോസ്പിറ്റലാമായി സഹകരിച്ച് Dr. ഷഹാന യാസ്മിൻ പ്രമേഹ ബോധവൽകരണ ക്ലാസ്സും ആരോഗ്യ സ്ക്രിനിംഗ് ക്യാമ്പും നടക്കും. രാത്രി അബ്ദുൽ റസാഖ് അബ്റാരി 'പത്തനംതിട്ട യുടെ മതപ്രഭാഷണം.


27 ശനി രാവിലെ 10 മണിക്ക് അഹല്യ ഐ ക്ലിനിക്ക് സഹകരത്തോടെ കണ്ണ് പരിശോധനാ ക്യാമ്പ്. വൈകിട്ട് നാല് മണിക്ക് പ്രവാസി സംഗമം , രാത്രി മെഗാ ദഫ് മത്സരം.


28 ഞായറാഴ്ച്ച രാവിലെ മൻസൂർ ഹോസ്പിറ്റലിൽ സഹകരത്തോടെ സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പ് നടക്കും.  വൈകിട്ട് നാല് മണിക്ക് മാനവ സൗഹർദ സദസ്സ്.


രാത്രി ഇശാ നിസ്കാരനന്തരം സമാപന പരിപാടി ഉറൂസ് കമ്മറ്റി ചെയർമാൻ പാലക്കി അബ്ദുൽ നാസ്സറിൻ്റെ അദ്ധ്യക്ഷതയിൽ ഹാഫിള് ഇ.പി. അബൂബക്കർ അൽ ഖാസിമി പത്തനാപുരം മതപ്രഭാഷണവും തുടർന്ന് ശൈഖുന ബി.കെ. അബ്ദുൽ ഖാദർ അൽ - ഖാസിമി ബംബ്രാണ നേത്രത്തിൽ കൂട്ട പ്രാർത്ഥനയും നടത്തു.


പി.എം. ഫറൂഖ് ( അബുദാബി) സ്വാഗതവും സലാം ബടക്കൻ നന്ദി പറയും .


29ന് രാവിലെ സുബഹി നിസ്കാരനന്തരം മൗലിദ് പാരയണവും. അസർ നിസ്കാരനന്തരം അന്ന ദാനത്തോട് കുട ഉറൂസ് പരിപാടി ക്ക് സമാപനം കുറിക്കും.


 അതിഞ്ഞാൽ മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് തെരുവത്ത് മൂസ ഹാജി, ജനറൽ സെക്രട്ടറി അഷ്‌റഫ്‌ ഹന്ന, ഉറൂസ് കമ്മിറ്റി ചെയർമാൻ നാസർ പാലക്കി, ജനറൽ കൺവീനർ ഫിയാസ് യൂ വി, ട്രഷറർ തസ്‌ലിം ബടക്കൻ, വൈസ് ചെയർമാൻ മുഹമ്മദ്‌ അലി, കൺവീനർ ഷബീർ ഹസ്സൻ, മീഡിയ ചെയർമാൻ ശരീഫ് കെ വി, ശിഹാബ് പാരീസ്, മുഹമ്മദ് കുഞ്ഞി കല്ലായി എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു 

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ