തിങ്കളാഴ്‌ച, ഡിസംബർ 29, 2025


കാസർകോട്: കാലഘട്ടത്തിലെ വെല്ലുവിളികൾ നേരിട്ട് ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ച് അഭിമാനിക്കാൻ വകയുണ്ടാക്കിയാണ് സമസ്ത ഒരു നൂറ്റാണ്ട് പിന്നിടുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന സമസ്ത ശതാബ്ദി സന്ദേശ യാത്രക്ക് കാസർക്കോട്ട് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം അടിസ്ഥാനപരമായി മതവിദ്യാഭ്യാസം കൂടി നൽകി ഒരു സമൂഹത്തെ വാർത്തെടുക്കാൻ കഴിഞ്ഞതാണ് സമസ്ത രാജ്യത്തിന് നൽകിയ ഏറ്റവും വലിയ സംഭാവന.  സമസ്തയുടെ വളർച്ചക്ക് കെട്ടുറപ്പുള്ള സംഘശക്തിയുണ്ട്. ആര് ഇല്ലാതാക്കാൻ ശ്രമിച്ചാലും സമസ്തയുടെ കെട്ടുറപ്പിന് പോറൽ ഏൽപ്പിക്കാനാകില്ല. കക്ഷിരാഷ്ട്രീയ ഭേദമന്യേ സമസ്തക്ക് പിന്നിൽ എല്ലാവരും ഒരു പോലെ നിലകൊള്ളുന്നത് സമസ്തയുടെ വളർച്ചക്കും കെട്ടുറപ്പിനും ഗുണമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം അടിസ്ഥാനപരമായി മതവിദ്യാഭ്യാസം കൂടി ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞതാണ് സമസ്ത രാജ്യത്തിന് നല്‍കിയ ഏറ്റവും വലിയ സംഭാവനയെന്നും കക്ഷിരാഷ്ട്രീയ ഭേദമന്യേ സമസ്തക്ക് പിന്നില്‍ എല്ലാവരും ഒരുപോലെ നിലകൊള്ളുന്നത് സമസ്തയുടെ വളര്‍ച്ചക്കും കെട്ടുറപ്പിനും ഗുണമാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.  നിസ്വാര്‍ത്ഥ സേവനത്തിലൂടെ നിലപാടുകള്‍ പറയുന്ന സമസ്തക്ക് ഒരാളുടെ മുമ്പിലും ഭയപ്പെടേണ്ടതില്ലെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. സമസ്ത ജില്ലാ പ്രസിഡണ്ട് ത്വാഹ അഹമ്മദ് മൗലവി അല്‍ അഹ്സരി അധ്യക്ഷത വഹിച്ചു. സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ ജാഥാ നായകന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ തലപ്പാവണിയിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ എ. അബ്ദുറഹ്‌മാന്‍ പതാക ഉയര്‍ത്തി. എം.എസ് തങ്ങള്‍ മദനി ഓലമുണ്ട പ്രാര്‍ത്ഥന നടത്തി. ജാഥാ ഡയറക്ടര്‍ കെ. ഉമര്‍ ഫൈസി മുക്കം ആമുഖ ഭാഷണം നടത്തി. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ശതാബ്ദി സന്ദേശം നല്‍കി. യു.എം. അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍, അബ്ദുസലാം ബാഖവി വടക്കേക്കാട്, അസ്ഹറലി ഫൈസി പട്ടിക്കാട്, ഒളവണ്ണ അബൂബക്കര്‍ ദാരിമി, ഷെരീഫ് ബാഖവി വേശാല, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ്, സുലൈമാന്‍ ദാരിമി ഏലംകുളം, അബ്ദുല്‍ മജീദ് ബാഖവി തളങ്കര, യഹ്‌യ തളങ്കര, പി.കെ ഫൈസല്‍, കല്ലട്ര മാഹിന്‍ ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. സത്താര്‍ പന്തല്ലൂര്‍, ഒ.പി.എം അഷ്റഫ്, മുജീബ് റഹ്‌മാന്‍ അന്‍സാരി നീലഗിരി എന്നിവര്‍ വിഷയാവതരണം നടത്തി. അബ്ദുസലാം ദാരിമി ആലംപാടി സ്വാഗതവും ബഷീര്‍ ദാരിമി തളങ്കര നന്ദിയും പറഞ്ഞു. അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, പാണക്കാട് സാബിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ടി.പി.സി തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, എം.എസ് തങ്ങള്‍ മദനി ഓലമുണ്ട, ഷുഹൈബ് തങ്ങള്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.എം. ഹനീഫ്, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, ചെങ്കള അബ്ദുല്ല ഫൈസി, താജുദീന്‍ ദാരിമി പടന്ന, റഷീദ് ബെളിഞ്ചം, അബൂബക്കര്‍ സാലൂദ് നിസാമി, ഇര്‍ഷാദ് ഹുദവി ബെദിര പങ്കെടുത്തു. കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ജിഫ്‌രി തങ്ങളെ മാലിക് ദീനാര്‍ പരിസരത്ത് 313 ആമില, വിഖായ, ഖിദ്മ വളണ്ടിയര്‍മാരുടെ അകമ്പടിയോടെ ആനയിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ