പള്ളിക്കര: പഠിച്ചിറങ്ങിയ സ്കൂളിലെ വിദ്യാർത്ഥികൾക്ക് വാട്ടർ കൂളർ സമ്മാനിച്ച് പൂർവ്വ വിദ്യാർത്ഥികൾ. പള്ളിക്കര ഗവൺമെൻ്റ് ഹൈസ്കൂളിലെ 1994-'95 പത്താം തരം ബാച്ചാണ് ശുദ്ധജലം ശീതീകരിച്ച് നൽകുന്നതിനാവശ്യമായ കൂളർ സമ്മാനിച്ചത്. പള്ളിക്കര സ്കൂളിൽ നടന്ന ചടങ്ങിൽ 94 - 95 ബാച്ചിൻ്റെ ക്ലാസ് അദ്ധ്യാപകനും ഇന്ന് പള്ളിക്കര സർവ്വീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡൻ്റുമായ പൂച്ചക്കാട് രവി മാസ്റ്റർ കൂളർ സ്കൂളിന് സമർപ്പിച്ചു. എ കെ ജമാലുദ്ദീൻ തൊട്ടി, അബ്ദുല്ല കപ്പാട്ട്, ഷരീഫ് മിന്ന നസീർ പള്ളിപ്പുഴ, കബീർ പള്ളിപ്പുഴ, അബ്ബാസ് ബേക്കൽ, അബ്ദുല്ല തൊട്ടി, സുബൈർ മുക്കൂട് തുടങ്ങിയ പൂർവ്വ വിദ്യാർത്ഥികൾ സംബന്ധിച്ചു. ഹെഡ്മാസ്റ്റർ, വിദ്യാർത്ഥി പ്രതിനിധികൾ സംസാരിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ