ബേക്കൽ: കേന്ദ്ര പുരാമസ്ഥു വകുപ്പിൻ്റെ `ദക്ഷിണ മേഖലാ സ്മാരകങ്ങളുടെ സംരക്ഷണവും പൂന്തോട്ടപരിപാലനവും'സംബന്ധിച്ച് കാഞ്ഞങ്ങാട്ട് നടക്കുന്ന വർക്ക്ഷോപ്പിൻ്റെ ഭാഗമായി കേന്ദ്ര പുരായസ്ഥു വകുപ്പ് ഡയറക്ടർ ജനറൽ ഡോ. യദുബീർ സിംഗ് റാവത്, തൃശൂർ സർക്കിൾ സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് വിജയകുമാർ എസ്. നായർ എഎസ്ഐ ഡയറക്ടർ (കൺസർവേഷൻ) ഭീമ അസ്മിറ, സംരക്ഷണ വിദഗ്ധരുടെയും വർക്ക്ഷോപ്പിൽ പങ്കെടുത്തവരുടെയും സംഘത്തോടൊപ്പം ബേക്കൽ കോട്ട സന്ദർശിച്ചു.
പരിശീലന പരിപാടിയുടെ ഭാഗമായി, കോട്ട പരിസരത്ത് പ്രായോഗികമായി ഉപയോഗിച്ചിരുന്ന കുമ്മായത്തിന്റെയും മറ്റ് വസ്ഥുക്കളുടെയും പരമ്പരാഗത തയ്യാറാക്കലിൽ പ്രായോഗിക പരിശീലനം നൽകി.
ബേക്കൽ കോട്ടയുടെ വെർച്വൽ കാഴ്ചയ്ക്കായി വികസിപ്പിച്ച എആർ–വിആർ സൗകര്യങ്ങളുടെ ഉദ്ഘാടനവും കാഴ്ച വൈകല്യമുള്ള സന്ദർശകരുടെ പ്രയോജനത്തിനായി സ്ഥാപിച്ച ബ്രെയ്‌ലി വിവരണ ബോർഡുകളുടെ അനാച്ഛാദനവും കേന്ദ്ര പുരാവസ്ഥു വകുപ്പ് ഡയറക്ടർ ജനറൽ ഡോ. യദുബീർ സിംഗ് റാവത്ത് നിർവഹിച്ചു.
തൃശൂർ സർക്കിളിൽ നടത്തിയ പ്രധാന സംരക്ഷണ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഒരു ലഘുലേഖ ന്യൂഡൽഹിയിലെ എഎസ്‌ഐ അഡീഷണൽ ഡയറക്ടർ ജനറൽ ജാൻവിജ് ശർമ്മ പ്രകാശനം ചെയ്തു.
പുരാതന സ്മാരക സംരക്ഷണത്തിലെ മികച്ച രീതികൾ അടിസ്ഥാനമാക്കിയുള്ള പഠനത്തിനും അറിവ് പങ്കിടലിനും ശക്തമായ ഊന്നൽ നൽകിക്കൊണ്ട്, പങ്കെടുക്കുന്നവരുടെ പ്രൊഫഷണൽ കഴിവുകളും പ്രായോഗിക പരിജ്ഞാനവും വർദ്ധിപ്പിക്കുക എന്നതാണ് വർക്ക്‌ഷോപ്പിന്റെ ലക്ഷ്യം.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ