കാസർഗോഡ്: എം എസ് എസ് (മുസ്ലിം സർവീസ് സൊസൈറ്റി) വനിതാ വിങ് കാസർഗോഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മറിയാ ഭവൻ അന്തേവാസികൾക്ക് ആവശ്യ സാധനങ്ങളായ തലയിണകൾ, ബെഡ്ഷീറ്റുകൾ, മെത്തക്ക് വേണ്ടി റെക്സിൻ കവറുകൾ എന്നിവ സമ്മാനിച്ചു ഒപ്പം ഭക്ഷണ സാധനങ്ങളും നൽകുകയുണ്ടായി. കാസർഗോഡ് യൂണിറ്റ് പ്രസിഡണ്ട് സാബിറ എവറസ്റ്റ് , വൃദ്ധ സദനം നടത്തിപ്പുകാരൻ ഫാദർ നിക്‌സണ് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. കാസർകോട് പെരിയക്കടുത്ത് ചെറുക്കാ പാറയിൽ ആണ് മരിയ ഭവൻ എന്ന ഈ വൃദ്ധ സദനം സ്ഥിതിചെയ്യുന്നത്. കാസർഗോഡ് എംഎസ്എസ് വനിതാ വിങ്ങ് പ്രവർത്തകരാണ് ഈ പരിപാടി സംഘടിപ്പിച്ചത്. യൂണിറ്റ് പ്രസിഡണ്ട് സാബിറ എവറസ്റ്റ് അധ്യക്ഷത വഹിച്ചു. ഷംഷാദ് എസ്സ്.എസ്സ്, സായിറ വിന്നർ, മറിയം ഒക്കെ. റുക്കിയ ടി ഇ. ഫൗസിയ. തുടങ്ങിയ പ്രവർത്തകരും പരിപാടിയിൽ ഓൾഡേജ് പ്രവർത്തകരും പങ്കെടുത്തു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ