ശനിയാഴ്‌ച, ഫെബ്രുവരി 28, 2026



കാഞ്ഞങ്ങാട്: രാജ്യത്തുടനീളം 60,213 പേർ പങ്കെടുത്ത ലൈഫ് സയൻസ് വിഭാഗത്തിലെ 2025 ഡിസംബർ CSIR-NET (Council of Scientific and Industrial Research – National Eligibility Test) പരീക്ഷയിൽ 80-ാം റാങ്ക് നേടി JRF (Junior Research Fellowship) കരസ്ഥമാക്കി നന്ദിത കെ. സി. അഭിമാനകരമായ നേട്ടം സ്വന്തമാക്കി.


രാജ്യത്തിലെ ഏറ്റവും മത്സരാധിഷ്ഠിതമായ ഗവേഷണ യോഗ്യതാ പരീക്ഷകളിലൊന്നായ CSIR-NETൽ മികച്ച റാങ്ക് നേടുന്നത് അത്യന്തം ശ്രദ്ധേയമായ കാര്യമാണ്. ഗവേഷണ രംഗത്തേക്ക് പ്രവേശിക്കാനും പ്രതിമാസ ഫെല്ലോഷിപ്പോടെ പി.എച്ച്.ഡി പഠനം തുടരാനും JRF യോഗ്യത നിർണായകമാണ്. ഈ നേട്ടം നന്ധിതയുടെ അക്കാദമിക് മികവും കഠിനാധ്വാനവും തെളിയിക്കുന്നു.


കടുത്ത മത്സരം നിലനിന്ന പരീക്ഷയിൽ രാജ്യത്തെ പ്രമുഖ സർവകലാശാലകളിലെയും ഗവേഷണ സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികളെ പിന്തള്ളി 80-ാം റാങ്ക് നേടിയത് വലിയ അംഗീകാരമായി വിലയിരുത്തപ്പെടുന്നു. 

നന്ദിതയെ കൂളിക്കാട്‌ സെറാമിക് ഹൗസ് അനുമോദിച്ചു. ഹബീബ് കൂളിക്കാട് ഉപഹാര സമർപ്പണം നടത്തി. മാനേജർ മുസ്തഫ കെ പി അനുമോദന പ്രസംഗം നടത്തി. കാഞ്ഞങ്ങാട് മേഖലയ്ക്ക് അഭിമാനമാകുന്ന നേട്ടമായി ഇത് മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ