തിങ്കളാഴ്‌ച, മാർച്ച് 02, 2026


 അതിഞ്ഞാൽ കോയാപ്പള്ളി JSB തൗഫീളുൽ ഖുർആൻ കോളേജിൽ നിന്നും ഖുർആൻ മുഴുവനും മനഃപാഠമാക്കിയ ആദ്യ ബാച്ചിലെ പതിനഞ്ച് വിദ്യാർത്ഥികൾക്കും, ഉസ്താദിനും പൗര പ്രമുഖനും ഹന്ന സോഫ്റ്റ് ഡ്രിങ്ക്സ് സ്ഥാപകനുമായ ഹന്ന മുഹമ്മദ് ഹാജി മെമ്മോറിയൽ പുരസ്കാരം വിതരണം ചെയ്തു . കെ എം മുഹമ്മദ് ആഷിഖ് ഹന്നയുടെ അധ്യക്ഷതയിൽ ചേർന്ന യോഗo കോയാപ്പള്ളി ഇമാം അബ്ദുൽ കരീം മുസ്ലിയാർ ഉദ്ഘാടനം ചെയ്തു . സൺലൈറ്റ് അബ്ദുറഹ്മാൻ ഹാജി മണിക്കോത്ത് പുരസ്കാരം വിതരണം ചെയ്തു . കോയാപ്പള്ളി പ്രസിഡണ്ട് കെ കെ അബ്ദുല്ല ഹാജി , മുതിർന്ന മാധ്യമപ്രവർത്തകൻ മുഹമ്മദ് അസ്ലം , ഹാഫിള് സവാദ് ബാഖവി, ബദ്റുദ്ദീൻ സൺലൈറ്റ് , ഷബീർ ഹസ്സൻ , സി കെ നാസർ , നസീർ ചേരൂർ , ഹമീദ് പൂച്ചക്കാട്, മജീദ് പൂച്ചക്കാട്, റൈട്ടർ മൂസ ചിത്താരി , റാഷിദ് ചിത്താരി , അബ്ദുറഹ്മാൻ മുസ്‌ല്യർ, തസ്‌ലീം ബടക്കൻ , മൊയ്തീൻ കല്ലട്ര , ജലീൽ കോട്ടക്കുളം , മുഹമ്മദ് സൺലൈറ്റ് മണിക്കോത്ത്, തുടങ്ങിയവർ സംസാരിച്ചു കെ എം അഹ്മദ് അഷ്റഫ് ഹന്ന സ്വാഗതം പറയുകയും സൺലൈറ്റ് മൊയ്തു മാണിക്കോത്ത് നന്ദി പറയുകയും ചെയ്തു

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ