കാഞ്ഞങ്ങാട്: മുസ്ലിം സർവീസ് സൊസൈറ്റി കാഞ്ഞങ്ങാട് യൂണിറ്റിന്റെ സാമൂഹിക സേവന പ്രവർത്തനത്തിന്റെ ഭാഗമായി പുല്ലൂർ മസ്ജിദിലേക്ക് വാട്ടർ കൂളർ നൽകി. വാട്ടർ കൂളർ യൂണിറ്റ് പ്രസിഡന്റ് ഖാലിദ് സി പാലക്കി ജമാഅത്ത് ഭാരവാഹികൾക്ക് ഔപചാരികമായി കൈമാറി. മഹല്ല് ഖത്തീബ് ഉബൈദ് റിസ്‌വി പ്രാർത്ഥന നടത്തി. ചടങ്ങിൽ അൻവർ ഹസ്സൻ എം കെ, ജിദ്ദ കുഞ്ഞബ്ദുള്ള, ഹാറൂൺ ചിത്താരി, ഫൈസൽ കെ, പി വി സിറാജ്, ശംസുദ്ധീൻ കെ.പി, സിദ്ധീഖ് മൗലവി, അർഷാദ് എം എച്ച് എന്നിവർ സംബന്ധിച്ചു.
സാമൂഹിക സേവന രംഗത്ത് സജീവമായി പ്രവർത്തിച്ചുവരുന്ന MSS കാഞ്ഞങ്ങാട് യൂണിറ്റ്, ഇത്തരത്തിലുള്ള സേവന പ്രവർത്തനങ്ങൾ തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ