വ്യാഴാഴ്‌ച, മാർച്ച് 12, 2026


കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കി ഹൈക്കോടതി. കമ്പനി ആക്ട് പ്രകാരമാണ് നടപടി. എസ്എൻഡിപി യോഗം ഡയറക്ടർമാരേയും അയോഗ്യരാക്കി.



എസ്എൻഡിപി സംരക്ഷണ സമിതി നൽകിയ ഹർജി പരിഗണിച്ച ജസ്റ്റിസ് ടി ആർ രവി അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. മൂന്ന് വർഷമായി കണക്കുകള്‍ ഹാജരാക്കിയില്ലെന്നാണ് പരാതി. 2024 മുതൽ ഹൈക്കോടതിയുടെ മുന്നിലുള്ള കേസാണിത്.



ഏറ്റവും കൂടുതൽ കാലം (30 വർഷമായി) നേതൃത്വത്തിലിരുന്ന സെക്രട്ടറിയാണ് വെള്ളാപ്പള്ളി നടേശന്‍. 1995-96ലാണ് വെള്ളാപ്പള്ളി ആദ്യമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയായത്. എസ്എൻ ട്രസ്റ്റിന്റെ നേതാവും കൂടിയാണ് വെള്ളാപ്പള്ളി നടേശൻ.


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ