തിങ്കളാഴ്‌ച, മേയ് 11, 2026


കുമ്പള : പ്രതിശ്രുത വരന്‍ ബൈക്കപകടത്തില്‍ മരിച്ചതിന് പിന്നാലെ യുവതി ജീവനൊടുക്കി. കാസർകോട് കുമ്പള സ്വദേശിനി പ്രഫുല്ലയാണ് (26) പ്രതിശ്രുത വരന്റെ മരണത്തില്‍ മനംനൊന്ത്  ജീവനൊടുക്കിയത്. നാലുമാസം മുൻപാണ് തമിഴ്നാട് സ്വദേശിയായ മണിയുമായി പ്രഫുല്ലയുടെ വിവാഹം നിശ്ചയിച്ചത്.

ഒരുമാസം മുന്‍പ് ബൈക്ക് അപകടത്തിൽ മണിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മണിയുടെ മരണം സംഭവിച്ചത്. കടുത്ത മാനസിക പ്രയാസത്തിലായിരുന്ന പ്രഫുല്ലയെ ഇന്നലെ വൈകുന്നേരം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. യുവാവിനെ സംസ്കരിച്ചടുത്ത് തന്നെയും സംസ്കരിക്കണമെന്ന യുവതിയുടെ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ