ശനിയാഴ്‌ച, ഒക്‌ടോബർ 17, 2026




കാസര്‍കോട്: തളങ്കര സൈനുല്‍ ആബിദ് വധക്കേസില്‍ മുഴുവന്‍ പ്രതികളെയും കോടതി വിട്ടയച്ചു. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ ഉദയന്‍, പ്രശാന്ത്, മഹേഷ് ബട്ടംപാറ, അനി എന്ന അനില്‍കുമാര്‍, ജ്യോതിഷ് തുടങ്ങി കേസിലെ മുഴുവന്‍ പ്രതികളെയുമാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ്(മൂന്ന്) കോടതി വിട്ടയച്ചത്. 2014 ഡിസംബര്‍ 22ന് രാത്രി 10നാണ് കേസിനാസ്പദമായ സംഭവം. കാസര്‍കോട് എം.ജി റോഡിലെ ജില്ലാ ലീഗ് ഓഫീസിന് താഴത്തെ നിലയിലുള്ള പിതാവിന്റെ ബെഡ് കടക്ക് മുന്നില്‍ വെച്ച് ആബിദിനെ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. കട അടയ്ക്കാനായി സാധനങ്ങളെടുത്തുവെക്കുന്നതിനിടെ അതിക്രമിച്ചുകയറി പിതാവിന്റെ കണ്‍മുന്നില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇതില്‍ എട്ടാം പ്രതിയായ ജ്യോതിഷ് ജീവനൊടുക്കിയിരുന്നു. മറ്റൊരു പ്രതി മഹേഷ് നിരവധി കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് പൊലീസ് കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു. സൈനുല്‍ ആബിദിന്റെ പിതാവ് മുഹമ്മദ് കര്‍ണാടക ഹുബ്ലിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ