ബുധനാഴ്‌ച, മേയ് 13, 2026



സ്വർണ ഇറക്കുമതി തീരുവ ആറിൽ നിന്ന് 15 ശതമാനമാക്കി ഉയർത്തിയതിന് പിന്നാലെ സംസ്ഥാനത്തെ സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്. ഗ്രാമിന് 1,275 രൂപ വർധിച്ച് 15,390 രൂപയായി. പവൻ വില 10,200 രൂപ കയറി 1,23,120 രൂപയിലെത്തി. കേരളത്തിൽ ഒറ്റദിവസത്തിൽ ഇത്രയും വില കൂടുന്നത് ഇതാദ്യമാണെന്ന് വ്യാപാരികൾ. രാജ്യാന്തര വിപണിയിൽ കൂടി സ്വർണവില വർധിച്ചിരുന്നെങ്കിൽ സംസ്ഥാനത്തെ നിരക്ക് ഇതിലും കൂടുമായിരുന്നു.  ഇന്ന് അർധരാത്രി മുതൽ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന സ്വർണത്തിനും വെള്ളിക്കും നിലവിൽ നൽകേണ്ടിയിരുന്ന 6 ശതമാനം നികുതിക്ക് പകരം 15 ശതമാനം ഈടാക്കുമെന്നാണ് കേന്ദ്രസർക്കാർ പ്രഖ്യാപനം. ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് പിടിച്ചു നിർത്താനും വിദേശനാണ്യ ശേഖരം സംരക്ഷിക്കാനുമാണ് നീക്കമെന്നാണ് വിശദീകരണം. തീരുമാനത്തിന് പിന്നാലെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്കിൽ 0.3 ശതമാനത്തിന്റെ നേട്ടമുണ്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ