കാസർകോട്: കണ്ണൂർ സർവകലാശാലയുടെ ബി.എ (ഇംഗ്ലീഷ്) പരീക്ഷയിൽ 91.67 ശതമാനം മാർക്കോടെ ഉദുമ മാങ്ങാട്ടെ ഫാത്തിമ നാസ് ഒന്നാം റാങ്ക് നേടി. കാസർകോട് ഗവ. കോളജ് വിദ്യാർഥിനിയായ ഫാത്തിമ നേടിയ മാർക്ക് കോളജിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മാർക്കാണെന്ന് കോളജ് അധികൃതർ അറിയിച്ചു. പത്താം ക്ലാസിലും ഹയർ സെക്കൻഡറിയിലും മുഴുവൻ എ പ്ലസ് നേടിയ ഫാത്തിമ, സ്കൂൾ സംസ്ഥാന കലോത്സവങ്ങളിലും കോളജ് സർവകലാശാല കലോത്സവങ്ങളിലും വിവിധ ഇനങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
മാങ്ങാട് വെടിക്കുന്നിലെ പരേതനായ അബ്ദുൽ സലാമിന്റെയും സുലൈഖ മാഹിന്റെയും മകളാണ് ഫാത്തിമ നാസ്. ഫാത്തിമയുടെ നേട്ടത്തിൽ അധ്യാപകരും സഹപാഠികളും ബന്ധുക്കളും അഭിനന്ദനം അറിയിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ