അജാനൂർ: അജാനൂർ പഞ്ചായത്തിൽ പെട്ട മൻസൂർ ഹോസ്പിറ്റൽ മുതൽ ചിത്താരി വരെയുള്ള കെഎസ്ടിപി റോഡിന്റെ വശങ്ങളിൽ ഡ്രൈനേജ് സൗകര്യം ഇല്ലാത്തത് കാരണം ചെറിയ മഴപെയ്താൽ പോലും വെള്ളക്കെട്ടുണ്ടാകുന്നു ഇത് കാൽനടയാത്രക്കാർക്കും വാഹന യാത്രക്കാർക്കും അസഹനീയമായ പ്രയാസമാണ് സൃഷ്ടിക്കുന്നത് അതിനാൽ ഈ പ്രദേശത്ത് ഡ്രൈനേജ് സ്ഥാപിച്ചു കൊണ്ട് എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അജാനൂർ യൂണിറ്റ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു
പുതുതായി പണിയുന്ന വ്യാപാരഭവൻ കെട്ടിടത്തിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗത്തിൽ യൂണിറ്റ് പ്രസിഡൻ്റ് ഹംസ പാലക്കി അദ്ധ്യക്ഷത വഹിച്ചു വനിതാ വിംഗ് പ്രസിഡൻ്റ് ലീലാതമ്പാൻ പ്രാർത്ഥനാ ഗീതം ചൊല്ലി,ജില്ലാ പ്രസിഡൻ്റ് കെ അഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്തു,ജനറൽ സെക്രട്ടറി രവീന്ദ്രൻ റിപ്പോർട്ടും ട്രഷറർ കെ ഹനീഫ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു,ജില്ലാ ജനറൽ സെക്രട്ടറി കെ ജെ സജി, ട്രഷറർ മാഹിൻ കോളിക്കര, സെക്രട്ടറി സി കെ ആസിഫ്, കണ്ടത്തിൽ കണ്ണൻ, ശിഹാബ് ബാരിക്കാട്, മുജീബ് റഹ്മാൻ, കുഞ്ഞഹമ്മദ്, ഹരികുമാർ, അബ്ദുൽ ഹമീദ്, സുനിത എന്നിവർ പ്രസംഗിച്ചു.
2026-28 വർഷത്തേക്കുള്ള പ്രസിഡൻ്റായി ഹംസ പാലക്കിയെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ- കെ രവീന്ദ്രൻ (ജനറൽ സെക്രട്ടറി) കെ ഹനീഫ (ട്രഷറർ) കുഞ്ഞഹമ്മദ്, സി പി മുനീർ, മുജീബ് റഹ്മാൻ (വൈസ് പ്രസിഡണ്ടുമാർ) ശിഹാബ് ബാരിക്കാട്, ഹരികുമാർ, അബ്ദുൽ ഹമീദ് (സെക്രട്ടറിമാർ) കണ്ടത്തിൽ കണ്ണൻ (രക്ഷാധികാരി),
45 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന പോസ്റ്റ് മാൻ രാമകൃഷ്ണനെയും മുതിർന്ന വ്യാപാരികളായ സി എച്ച് മുഹമ്മദ് കുഞ്ഞി, ഒ കെ കൃഷ്ണൻ, പി ബി മൊയ്തീൻ കുഞ്ഞി, പി എസ് അമ്പുഞ്ഞി, സി എം മൊയ്തീൻ കു ഞ്ഞി എന്നിവരെയും ആദരിച്ചു. സിപി മുനീർ നന്ദി പറഞ്ഞു

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ