റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിൻറ മോചന ഉത്തരവിൽ അധികൃതർ ഒപ്പുവെച്ചതായി വിവരം ലഭിച്ചെന്ന് സഹായ സമിതി അറിയിച്ചു. മോചനവുമായി ബന്ധപ്പെട്ട തുടർനടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. അബ്ദുൽ റഹീമിെൻറ എക്സിറ്റ് വിസ നടപടികൾ ഇതിനകം തന്നെ പൂർത്തിയായിട്ടുണ്ട്. ഇനി രാജ്യം വിടുന്നതിനുള്ള ഇമിഗ്രേഷൻ ക്ലിയറൻസ് മാത്രമാണ് അവശേഷിക്കുന്നത്. ഈ ഇമിഗ്രേഷൻ നടപടികൾ കൂടി പൂർത്തിയാകുന്നതോടെ ഏതു സമയത്തും അദ്ദേഹത്തിന് നാട്ടിലേക്ക് തിരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സഹായ സമിതി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ