കുവൈത്ത് ∙ കുവൈത്ത് വിമാനത്താവളത്തിലെ ടി 1 ടെർമിനലിനു നേരെ ഇറാന്റെ ഡ്രോൺ ആക്രമണം. ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. കുവൈത്തിലെ ഇന്ത്യൻ എംബസി മരണം സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി ബന്ധപ്പെട്ടു വരികയാണെന്നും കുവൈത്ത് ഭരണകൂടവുമായി സഹകരിച്ച വേണ്ട പിന്തുണയും സഹായവും കുടുംബത്തിന് ഉറപ്പാക്കുമെന്നും എംബസി എക്സിൽ അറിയിച്ചു. ഡ്രോൺ ആക്രമണത്തിൽ ഒട്ടേറെപ്പേർക്ക് പരുക്കേറ്റിട്ടുണ്ട്. വിമാനത്താവളത്തിലെ നിരവധി സൗകര്യങ്ങൾക്കും നാശനഷ്ടമുണ്ടായി. അടുത്തൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിമാന സർവീസുകൾ നിർത്തിവച്ചു. ലാൻഡ് ചെയ്യാനുള്ള വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ