കാസര്‍കോട്: ജില്ലയിലെ ഭൂരിഭാഗം കെ.എസ്.ആര്‍.ടി.സി ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യയാത്ര ലഭിക്കുമെന്ന് അധികൃതര്‍. ദേശീയ-സംസ്ഥാനപാതകളില്‍ നിരവധി കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തുന്നതിനാല്‍ സ്ത്രീയാത്രക്കാര്‍ക്ക് വലിയ പ്രയോജനമുണ്ടാകും. ദേശീയപാതയില്‍ സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഭൂരിഭാഗവും ടൗണ്‍ ടു ടൗണ്‍ ബസുകളാണ്. സര്‍ക്കാര്‍ ജോലികള്‍ക്കടക്കം പോകുന്ന നിരവധി സ്ത്രീകള്‍ ടൗണ്‍ ടു ടൗണ്‍ ബസുകളിലെ യാത്രക്കാരാണ്. കാസര്‍കോട്, കാഞ്ഞങ്ങാട് സിവില്‍ സ്റ്റേഷനുകളിലെ അടക്കം സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും സ്വകാര്യസ്ഥാപനങ്ങളിലേക്കും ജോലിക്ക് പോകുന്നവര്‍ ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ക്ക് സൗജന്യയാത്രയുടെ പ്രയോജനം ലഭിക്കും. കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയില്‍ സ്വകാര്യബസുകളെക്കാള്‍ കൂടുതല്‍ സര്‍വീസ് നടത്തുന്നത് കെ.എസ്.ആര്‍.ടി.സി ലിമിറ്റഡ് സ്റ്റോപ്പ് ബസുകളാണ്. അതുകൊണ്ട് ഈ റൂട്ടിലും സ്ത്രീകള്‍ക്ക് ഗുണം ലഭിക്കും. കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയിലും സൗജന്യയാത്ര സ്ത്രീകള്‍ക്ക് ആശ്വാസമാകും. കാസര്‍കോട്-ബന്തടുക്ക റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് കുറവാണ്. ഉള്ള ബസുകളില്‍ സൗജന്യയാത്ര നടത്താം. സാധാരണ ഓര്‍ഡിനറി ബസുകള്‍ക്ക് പുറമെ ലിമിറ്റഡ് സ്റ്റോപ്പ്, ടൗണ്‍ ടു ടൗണ്‍, സിറ്റി വിഭാഗങ്ങളിലെ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം. കാസര്‍കോട് ഡിപ്പോയില്‍ നിന്ന് വിവിധ ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന 128 ബസുകളിലാണ് സൗജന്യയാത്ര. ജൂണ്‍ 15 മുതലാണ് സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതി നടപ്പിലാകുന്നത്. കാസര്‍കോട് ഡിപ്പോയില്‍ നിന്ന് മംഗളൂരുവിലേക്കും സുള്ള്യയിലേക്കും പോകുന്ന കെ.എസ്.ആര്‍.ടി.സി ബസുകളിലും സൗജന്യയാത്ര അനുവദിച്ചിട്ടുണ്ട്. പയ്യന്നൂര്‍, കണ്ണൂര്‍, തലശേരി ഡിപ്പോകളില്‍ നിന്ന് മംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന ബസുകളും സ്ത്രീകള്‍ക്ക് സൗജന്യയാത്രക്ക് പ്രയോജനപ്പെടും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ