ശനിയാഴ്‌ച, ജൂൺ 13, 2026


തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി. തിരുവനന്തപുരം സിറ്റി പോലീസ് കമാന്‍ഡിംഗ് സെന്‍ററിലെ (ഡിപിസിസി) ഔദ്യോഗിക ഫോണ്‍ നമ്പറിലേക്കാണ് ഇന്നലെ വൈകീട്ട് ഭീഷണി സന്ദേശമെത്തിയത്. 6238168522 എന്ന ഫോണ്‍ നമ്പറില്‍ നിന്നാണ് പലതവണ വിളിച്ച് കൊലവിളി നടത്തിയത്. സംഭവത്തില്‍ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പോലീസ് കേസെടുക്കുകയും ചിറയിന്‍കീഴ് സ്വദേശി ടോണിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാള്‍ക്ക് മാനസിക പ്രശ്നമുള്ളതായി സംശയിക്കുന്നു. മുഖ്യമന്ത്രി വി.ഡി സതീശനെയും കുടുംബത്തെയും കൊലപ്പെടുത്തി തനിക്ക് 'പ്രശസ്തനാകണം' എന്നാണ് ഫോണ്‍ ചെയ്തയാള്‍ പറഞ്ഞത്. വി.ഡി. സതീശനെ തനിക്ക് ഇഷ്ടമല്ലെന്നും മുഖ്യമന്ത്രിക്ക് ഇപ്പോള്‍ നല്‍കിയിരിക്കുന്ന സുരക്ഷ മതിയോ എന്നും ഇയാള്‍ പോലീസിനോട് വെല്ലുവിളിച്ചു. സംഭവത്തില്‍ ഡിപിസിസി ഡ്യൂട്ടി ഓഫീസര്‍ സുരേഷ് കുമാറിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ കന്‍റോണ്‍മെന്‍റ് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ