വെള്ളിയാഴ്‌ച, ജൂൺ 26, 2026


കോട്ടയം തിടനാട്ടില്‍ പതിനൊന്നു വയസ്സുകാരന്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. തിടനാട് ടൗണില്‍ വാടകയ്ക്ക് താമസിക്കുന്ന സുഭാഷിന്റെ മകന്‍ ആമോസാണ് മരിച്ചത്. ഫുട്ബോള്‍ കളിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കുട്ടി ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു .

ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. സ്‌കൂള്‍ വിട്ട ശേഷം ആമോസ് സഹോദരനൊപ്പം ഫുട്ബോള്‍ കളിക്കാന്‍ പോയിരുന്നു. കളിക്കുന്നതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതായാണു വിവരം. ഇതിന് പിന്നാലെ ആമോസ് ഗ്രൗണ്ടില്‍ നിന്ന് വീട്ടിലേക്ക് മടങ്ങി.

ഫുട്ബോള്‍ കളി കഴിഞ്ഞ് സഹോദരനും ജോലികഴിഞ്ഞ് പിതാവും വീട്ടിലെത്തിയപ്പോഴാണ് ആമോസിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.


എന്നാല്‍, മരണത്തിന്റെ യഥാര്‍ഥ കാരണം ഉള്‍പ്പെടെ എല്ലാ സാഹചര്യങ്ങളും പരിശോധിച്ചുവരികയാണെന്ന് പൊലിസ് അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. ആമോസിന്റെ സംസ്‌കാരച്ചടങ്ങുകള്‍ ഇന്ന് നടക്കും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ