വെള്ളിയാഴ്‌ച, ജൂൺ 26, 2026


മേല്‍പറമ്പില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായി. ചെമ്പരിക്ക സ്വദേശിയും ഇപ്പോള്‍ മേല്‍പറമ്പില്‍ താമസക്കാരനുമായ ടി എ മുഹമ്മദ് ഹനീഫ(36)യാണ് മേല്‍പറമ്പ് പൊലീസിന്റെ പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് മേല്‍പറമ്പ് ഭാഗത്ത് പട്രോളിങ് നടത്തുകയായിരുന്നു എസ്‌ഐ ടി അഖിലിന്റെ നേതൃത്വത്തിലുള്ള പൊലീസ്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ ചന്ദ്രഗിരി സ്‌കൂളിനടുത്തുള്ള ക്വാര്‍ട്ടേഴ്‌സിന് സമീപം നില്‍ക്കുകയായിരുന്നു ഹനീഫ. പൊലീസിനെ കണ്ട് പരുങ്ങി നിന്ന യുവാവിനെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് മയക്കുമരുന്ന് കടത്ത് വ്യക്തമായത്. തുടര്‍ന്ന് നടത്തിയ ദേഹപരിശോധനയില്‍ യുവാവിന്റെ പാന്റ്‌സിന്റെ കീശയിലുണ്ടായിരുന്ന സിഗരറ്റ് കൂടില്‍ നിന്നും 0.17 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. നടപടികള്‍ക്ക് ശേഷം യുവാവിനെ അറസ്റ്റുചെയ്തു. കഴിഞ്ഞ ദിവസം ദേളിയില്‍ വച്ചും പൊലീസ് എംഡിഎംഎ പിടികൂടിയിരുന്നു. ജൂനിയര്‍ എസ് ഐ യുഷൈജു, എഎസ്‌ഐ കെ ജയപ്രകാശ്, എഎസ്‌ഐ(ഗ്രേഡ്)സലിന്‍കുമാര്‍, സി പി ഒ വൈശാഖ് എന്നിവരും റെയ്ഡില്‍ പങ്കെടുത്തു

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ