കാഞ്ഞങ്ങാട്: ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ് 2026-27 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ജൂലൈ 24 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് മാവുങ്കാൽ ആനന്ദാശ്രമം ലയൺസ് ഹാളിൽ നടക്കും.
മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ. ഡെന്നിസ് തോമസ് പുതിയ ഭാരവാഹികൾക്ക് സ്ഥാനാരോഹണവും സത്യപ്രതിജ്ഞയും ചൊല്ലിക്കൊടുക്കും. പരിപാടിയിൽ മുൻ പ്രസിഡന്റ് അഷറഫ് പറമ്പത്ത് അധ്യക്ഷത വഹിക്കും.
പുതിയ പ്രസിഡന്റായി ഷൗക്കത്തലി എ.കെ, സെക്രട്ടറിയായി ശ്രീകുമാർ പള്ളഞ്ചി, ട്രഷററായി ഹംസ അസീസ് പി എന്നിവർ സ്ഥാനമേൽക്കും. മറ്റു ഭാരവാഹികളായി വൈസ് പ്രസിഡന്റ് : പ്രദീപ് എക്സൈഡ്, ഹംസ തൗഫീഖ്, ശറഫുദ്ദീൻ സി.എച്ച്. ജോയിന്റ് സെക്രട്ടറി: ലയൺ മുനീർ കിഡ്സ്മാൾ,
മെമ്പർഷിപ്പ് കമ്മിറ്റി ചെയർപേഴ്സൺ: ജോബി ജോസഫ്, മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻ ചെയർപേഴ്സൺ: ഹാറൂൺ ചിത്താരി, സർവീസ് ചെയർപേഴ്സൺ: നൗഷാദ് സി.എം., അഡ്മിനിസ്ട്രേറ്റർ / സേഫ്റ്റി ഓഫീസർ: റഫീഖ് പട്ടിലത്ത്, ലയൺസ് ടെയ്മർ: ഫൈസൽ റിയൽ, ടെയിൽ ട്വിസ്റ്റർ: നിസാർ ഗ്രാൻഡ് ഒപ്റ്റിക്കൽസ് എന്നിവരും സ്ഥാനമേൽക്കും.
ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി ഗോപി , ഡിസ്ട്രിക്ട് സെക്രട്ടറി മധുസൂദനൻ, റീജിയൻ ചെയർപേഴ്സൺ ശ്രീകണ്ഠൻ കെ.എൻ., സോൺ ചെയർപേഴ്സൺ പി. മധുകുമാർ എന്നിവർ പ്രസംഗിക്കും. ഗോവിന്ദൻ നമ്പൂതിരി സ്വാഗതവും ശ്രീകുമാർ പള്ളഞ്ചി നന്ദിയും പറയും.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ