വ്യാഴാഴ്‌ച, ജൂലൈ 30, 2026


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മണ്ഡലം എസ് വൈ എസിൻ്റെയും എസ് എം എഫിൻ്റെയും നേതൃത്വത്തിൽ പുതിയകോട്ട ശംസുൽ ഉലമ ഇസ്‌ലാമിക് സെൻ്ററിൽ വെച്ച് സമസ്തയിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ വിട പറഞ്ഞ ശൈഖുൽ ജാമിഅ ആലിക്കുട്ടി മുസ്‌ലിയാർ, യു. എം. അബ്ദുൽ റഹ്മാൻ മുസ്‌ലിയാർ, ഥ്വാഖാ അഹ്മദ് മുസ്‌ലിയാർ, തൊട്ടി മാഹിൻ മുസ്‌ലിയാർ എന്നിവരുടെ അനുസ്മരണവും അവർക്ക് വേണ്ടി പ്രാർഥനയും നടത്തി.


മുബാറക് ഹസൈനാർ ഹാജി ഉദ്ഘാടനം നിർവഹിച്ചു. കെ ബി കുട്ടി അധ്യക്ഷത വഹിച്ചു. മൊയ്തു മൗലവി ബാഖവി പുഞ്ചാവി പ്രാർത്ഥന നിർവ്വഹിച്ചു.ബഷീർ വെള്ളിക്കോത്ത് അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. 


എം കെ റഷീദ് ഹാജി ആറങ്ങാടി, കെ കെ റഷീദ് ഫൈസി, സി എച്ച് ഹമീദ് ഹാജി, സൗദി അബൂബക്കർ ഹാജി, എ അബ്ദുല്ല, അസീസ് ഹാജി ബദരിയ നഗർ, മുഹമ്മദ് സുലൈമാൻ മാണിക്കോത്ത്, അബ്ദുൽ റഹ്മാൻ പാറപ്പള്ളി, ഹസൈനാർ കുണ്ടടുക്കം, സി മുഹമ്മദ് കുഞ്ഞി, ടി അന്തുമാൻ, സത്താർ ആവിക്കര, കെ കെ ഹസൈനാർ, ഇഖ്ബാൽ വെള്ളിക്കോത്ത്, മുനവ്വിർ കല്ലൂരാവി, സിദ്ദീഖ്, സലാം എന്നിവർ സംബന്ധിച്ചു. മുഷ്താഖ് അഹ്മദ് ഹുദവി സ്വാഗതവും കെ കെ അബ്ദുല്ല ഹാജി നന്ദിയും പറഞ്ഞു.

  

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ