കാഞ്ഞങ്ങാട്: അജാനൂർ പഞ്ചായത്ത് പതിനേഴാം വാർഡ് അതിഞ്ഞാലിലെ പ്രധാന റോഡുകൾക്ക് സ്ട്രീറ്റ് നമ്പർ നൽകുന്ന പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് വാർഡ് വൈസ് പ്രസിഡൻ്റ് തെരുവത്ത് മൂസഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മുൻ അജാനൂർ ഗ്രാമപഞ്ചായത്ത് മെമ്പർ പാലാട്ട് ഹുസൈൻ ഹാജി പദ്ധതി ഉദ്ഘാടനം ചെയ്തു. നാവിഗേഷൻ എളുപ്പമാക്കാനും, തപാൽ കൊറിയർ സേവനങ്ങൾ, അടിയന്തര ഘട്ടങ്ങളിൽ ആംബുലൻസ്, ഫയർഫോഴ്സ് സേവനങ്ങൾ എന്നിവ കൃത്യസമയത്ത് എത്തിക്കുന്നതിനും വേണ്ടിയാണ് വാർഡിലെ പ്രധാന റോഡുകൾക്ക് സ്ട്രീറ്റ് നമ്പറുകളും നെയിം ബോർഡുകളും സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തിൽ വാർഡിലെ സ്ട്രീറ്റ് നമ്പർ 5 റോഡിലാണ് സ്ട്രീറ്റ് നമ്പർ ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. വരും ദിവസങ്ങളിൽ മറ്റ് ഉപറോഡുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ചടങ്ങിൽ ബ്ളോക്ക് മെമ്പർ പി അബ്ദുൽ കരീം പി എം ഫാറൂഖ് ഹാജി എം.ബി എം അഷരഫ് അബ്ദുൽ റഹ്മാൻ ചേക്കു ഹാജി ,അബ്ദുൽ റഹ്മാൻ മണ്ടിയൻ, പി.എം ഫൈസൽ കെ.കെ ഫസലുറഹ്മാൻ വി.കെ അബ്ദുല്ല ഹാജി,റമീസ് മട്ടൻ, മുസ്ഥഫ കൂളിക്കാട് യു.വി ഫിയാസ്, യു വി ഹുസൈൻ, പി.വി സൈനു ഹാജി,ബീരാൻ കാടത്ത് മുഹമ്മദ് കുഞ്ഞി,ബി മുഹമ്മദ്, സി.കെ അബ്ദുൽ റഹ്മാൻ,യൂസഫ് കോയാപ്പള്ളി,നസീർ ഉത്തത്തു,ജബ്ബാർ ചിത്താരി,റിയാസ് ബാവ അഷറഫ് ചോട്ട,സലീം ജപ്പാൻ,ഇബ്രാഹിം പി.കെ,റഫീഖ് കല്ലിയായിൽ,ജബ്ബാർ കോട്ടയിൽ തുടങ്ങിയവർ സംസാരിച്ചു. വാർഡ് മെമ്പർ ഖാലിദ് അറബിക്കാടത്ത് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ