അജാനൂർ: മാണിക്കോത്ത് മുസ്ലിം ജമാഅത്ത് മീലാദ് കമ്മിറ്റി 2026-ന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് മുബാറക് ഹസൈനാർ ഹാജി ഉദ്ഘാടനം നിർവഹിച്ചു.
മീലാദ് കമ്മിറ്റി ചെയർമാൻ എം. എൻ. അസീസ് പാലക്കി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എം. പി. നൗഷാദ് സ്വാഗതം പറഞ്ഞു. ശിഹാബ് തങ്ങൾ അൽഹാദി മാണിക്കോത്ത് പ്രാർഥനയ്ക്ക് നേതൃത്വം നൽകി.
മഹല്ല് ഖത്തീബ് ഹുസൈൻ ഫൈസി എറിയാട്, ജമാഅത്ത് ജനറൽ സെക്രട്ടറി എം. സി. ആബിദ്, ഷാർജ കമ്മിറ്റി ട്രഷറർ എം. കെ. നാസർ, മീലാദ് കമ്മിറ്റി ട്രഷറർ നൗഷാദ് മല്ലമ്പലം എന്നിവർ ആശംസകൾ നേർന്നു.
സഹഭാരവാഹികളായ ഷൗക്കത്ത് ലൈഫ് ലൈൻ, നാസർ എൻ. വി., അസീസ് മാണിക്കോത്ത്, മജീദ് ലീഗ്, ഖാദർ മാണിക്കോത്ത്, സമീർ എൻ. വി., ശരീഫ് ഫ്രൂട്ട്, ഇംതിയാസ് ബടക്കൻ, ഷൗക്കത്ത് മടിയൻ, ഇബ്രാഹിം ബാടോത്ത്, സഫീർ ബാടോത്ത്, സലാം സി. എൻ., സാജു യു. വി., ഹാഷിം കക്കൂത്തിൽ, നിയാസ് എം. പി. എന്നിവരുൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ