തിങ്കളാഴ്‌ച, ഓഗസ്റ്റ് 17, 2026



വെള്ളിക്കോത്ത്‌ : കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, അജാനൂർ ഗ്രാമ പഞ്ചായത്ത്, അജാനൂർ കൃഷിഭവൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷക ദിനത്തിന്റെ ഭാഗമായി കർഷക ദിനാചരണവും കർഷകരെ ആദരിക്കലും നടന്നു.

 മുത്തു കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയുള്ള ഘോഷയാത്ര വെള്ളിക്കോത്ത് നിന്നും ആരംഭിച്ച ഗ്രാമപഞ്ചായത്ത് പരിസരത്ത് സമാപിച്ചു തുടർന്ന് നടന്ന കർഷക ദിനാചരണം ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തുടർന്ന്  കുട്ടി കർഷകയായ എം.ഫാത്തിമ, മറ്റ് കർഷകരായ പി. ഹരിശ്ചന്ദ്രൻ, ടി.വി. നാരായണി, ടി. ദാമോദരൻ, കൃഷ്ണൻ പാണംതോട്, വി. കരുണാകരൻ, കെ. വി. കുഞ്ഞിരാമൻ, സുധീർ ബാബു, പി. പൂമണി എന്നിവരെ എം.എൽ.എ പൊന്നാടയും ഉപഹാരങ്ങളും നൽകി ആദരിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. വി. തുളസി അധ്യക്ഷത വഹിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരൻ, ജില്ലാ പഞ്ചായത്ത് അംഗം കെ. സബീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി. കെ. മഞ്ജിഷ, കെ. ബിന്ദു, രതീഷ് വെള്ളംതട്ട, അജാനൂർ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.വി.കാവ്യ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി. കുഞ്ഞാമിന, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. വി. രാഘവൻ,എ. പവിത്രൻ മാസ്റ്റർ,   കാറ്റാടി കുമാരൻ, എ.കുഞ്ഞിരാമൻ, എ. തമ്പാൻ, വി. കമ്മാരൻ, ടി.ഷൈജു എന്നിവർ സംസാരിച്ചു. കർഷക ദിനാചരണത്തിൽ വച്ച് ആദരിച്ച കർഷകർക്ക് രണ്ട് വർഷം കൊണ്ട് കായ്ക്കുന്ന വിയറ്റ്നാം പ്ലാവിൻ തൈകൾ പഞ്ചായത്ത് പ്രസിഡണ്ട് വി. വി. തുളസി വിതരണം ചെയ്തു.കൃഷി ഓഫീസർ സി. പ്രമോദ് കുമാർ സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ കെ. നാരായണൻ നന്ദിയും പറഞ്ഞു. തുടർന്ന് കർഷകരുടെ വിവിധ കലാപരിപാടികളും അരങ്ങേറി.


Next
This is the most recent post.
വളരെ പഴയ പോസ്റ്റ്

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ