മലപ്പുറം: സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് പിന്തുണയുമായി യൂത്ത് ലീഗ് മലപ്പുറം ജില്ലാ സമ്മേളനം. കാന്തപുരത്തിന് അദ്ദേഹത്തിന്റെ അനുയായികളോട് സംസാരിക്കാന്‍ അവകാശവും സ്വാതന്ത്ര്യവുമുണ്ടെന്ന് യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഷെരീഫ് കുറ്റൂര്‍ അഭിപ്രായപ്പെട്ടു. സമുദായ നേതാക്കളുടെ മെക്കിട്ടുകയറാന്‍ അനുവദിക്കരുതെന്നും വിശ്വാസത്തെ കുറിച്ച് പറയാന്‍ അവര്‍ക്ക് അവസരം വേണമെന്നും ഷെരീഫ് പറഞ്ഞു. സമുദായ നേതാക്കളുടെ കോലം കത്തിക്കുന്നത് കയ്യും കെട്ടി നോക്കിനില്‍ക്കേണ്ടി വരികയാണെന്നും പണ്ഡിതോചിതമായി ഒരുഭിപ്രായം പറയാന്‍ പാടില്ലേയെന്നും യൂത്ത് ലീഗ് നേതാവ് ചോദിക്കുന്നു. സ്ത്രീകള്‍ പൊതുവേദിയില്‍ വരുന്നതുമായി ബന്ധപ്പെട്ട് കാന്തപുരം നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് യൂത്ത് ലീഗും പിന്തുണയുമായി എത്തിയിരിക്കുന്നത്. നേരത്തെ കാന്തപുരത്തിന് പിന്തുണയുമായി എസ്വൈഎസ് നേതാവ് റഹ്മത്തുള്ള സഖാഫി എളമരവും രംഗത്തെത്തിയിരുന്നു. സമസ്ത കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ സിറാജില്‍ എഴുതിയ ലേഖനത്തിലാണ് റഹ്മത്തുള്ള സഖാഫി എളമരം നിലപാട് വ്യക്തമാക്കിയത്. ദഫ് പ്രദര്‍ശനം, സ്കൗട്ട്, ഫ്ളവര്‍ഷോ തുടങ്ങിയ പരിപാടികളുടെ മറവില്‍ ചിലര്‍ പെണ്‍കുട്ടികളെ രംഗത്തിറക്കിയ പശ്ചാത്തലത്തില്‍ കൂടിയാണ് പണ്ഡിതന്മാര് പ്രത്യേകം പ്രസ്താവന ഇറക്കിയതെന്നാണ് റഹ്മത്തുള്ളയുടെ ന്യായീകരണം. അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്താവന തീര്‍ത്തും മുസ്ലിം സമുദായത്തോട് അവരുടെ സംസ്കാരം കാത്തുസൂക്ഷിക്കാന്‍ നല്കിയ നിര്‍ദ്ദേശം മാത്രമാണെന്നും ലേഖനത്തിലുണ്ട്. അതില്‍ ചിലര്‍ അരിശം കൊള്ളുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും ലേഖനത്തില്‍ എസ്വൈഎസ് ജനറല്‍ സെക്രട്ടറി അഭിപ്രായപ്പെട്ടിരുന്നു.
Home
»
Kerala
» സമുദായ നേതാക്കളുടെ മെക്കിട്ടുകയറാൻ അനുവദിക്കരുത്; കാന്തപുരത്തെ പിന്തുണച്ച് യൂത്ത് ലീഗ് മലപ്പുറം ജില്ലാസമ്മേളനം
Next
This is the most recent post.
വളരെ പഴയ പോസ്റ്റ്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ