വ്യാഴാഴ്‌ച, ഒക്‌ടോബർ 15, 2026



 കാസർകോട് അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ കാസർഗോഡിന്റെ ആഭിമുഖ്യത്തിൽ ഗവൺമെന്റ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിലേക്ക് ക്ലബ്ബ് ഭാരവാഹികളും മറ്റും രക്തം നൽകി. ക്യാമ്പിൻ്റെ ഉൽഘാടനം കാസർഗോഡ് ടൗൺ എസ് ഐ സുഭാഷ് പി ക്ലബ്ബ് പ്രസിഡണ്ട് സമീർ ആമസോണിക്സിന് സർട്ടിഫിക്കറ്റ് നൽകികൊണ്ട് നിർവ്വഹിച്ചു. ബ്ലഡ് ഡൊണേഷന്റെ മഹത്ത്വത്തെ കുറിച്ചും നന്മകളെ കുറിച്ചും ഇത്തരത്തിലുള്ള പ്രവർത്തനങ്ങളെ സംഘടിപ്പിക്കുന്നതിൻ്റെ പ്രാധാന്യത്തെപ്പറ്റിയും ക്ലബ്ബ് അംഗങ്ങൾക്ക് അനുമോദന പുരസരം എസ് ഐ സുഭാഷ് പി അറിയിച്ചു

 വൈസ് പ്രസിഡണ്ട് നൗഷാദ് ബായിക്കര അധ്യക്ഷത വഹിച്ചു. ഐപിപി റഫീക്ക് എസ് നന്ദി സ്വാഗതവും ജനറൽ സെക്രട്ടറി മുസ്തഫ ബി അർ ക്യൂ നന്ദിയും പറഞ്ഞു ഹനീഫ് പി എം. നാസർ എസ് എം ലീൻ. ആസിഫ് പോപ്പുലർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Next
This is the most recent post.
വളരെ പഴയ പോസ്റ്റ്

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ