പയ്യന്നൂർ: ടിവി പൊട്ടിത്തെറിച്ചതിനെ തുടർന്ന് അന്നൂർ റോഡിന് സമീപത്തെ വീട്ടിൽ വൻ തീപ്പിടിത്തം. ഗൃഹോപകരണങ്ങൾ ഉൾപ്പെടെ കത്തി നശിച്ചു. ചിന്മയ സ്കൂളിന് സമീപം ദേവി നിവാസിൽ ഷമീന്ദ്രന്റെ (59) വീട്ടിലാണ് തീപിടിത്തമുണ്ടായത് ബുധനാഴ്ച വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. വീട്ടിലെ ലിവിങ് റൂമിലുണ്ടായിരുന്ന ടി വി പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് മുറിയിൽ ആകെ തീ പടർന്നു. ഫ്രിഡ്ജും അനുബന്ധ ഉപകരണങ്ങളും സമീപത്തുണ്ടായിരുന്ന കിടക്കയും പൂർണമായും കത്തിനശിച്ചു. സംഭവസമയത്ത് വീട്ടിൽ ഷമീന്ദ്രൻ്റെ 76 വയസ്സുള്ള മാതാവ് ബാലമണി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വിവരം ലഭിച്ചതിനെ തുടർന്ന് പയ്യന്നൂർ അഗ്നിരക്ഷാനിലയത്തിൽനിന്ന് രണ്ട് യുണിറ്റ് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീയണച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ